തിരുവനന്തപുരം: എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ മേയ് 17ന് നടത്തും. ഫിസിക്‌സ്, കെമിസ്ട്രി എന്നിവ ചേര്‍ന്ന ഒന്നാം പേപ്പര്‍ രാവിലെയും മാത്തമാറ്റിക്‌സിന്റെ രണ്ടാം പേപ്പര്‍ ഉച്ചയ്ക്കുമായിരിക്കും.
സിലബസിലും ഫീസിലും മാറ്റമില്ല. എല്ലാ കോഴ്‌സുകള്‍ക്കും അപേക്ഷിക്കാന്‍ ജനറല്‍ വിഭാഗത്തിന് 900രൂപയും പട്ടികജാതിക്കാര്‍ക്ക് 400രൂപയുമാണ് ഫീസ്. പട്ടികവര്‍ഗക്കാര്‍ക്ക് ഫീസില്ല.
ഓപ്ഷന്‍ രജിസ്‌ട്രേഷന് ഫീസീടാക്കാന്‍ പ്രോസ്‌പെക്ടസ് പരിഷ്‌കരണ സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അഖിലേന്ത്യാ മെഡിക്കല്‍ ക്വോട്ടയിലെ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ മാതൃകയിലാണിത്. അനാവശ്യ ഓപ്ഷന്‍ തടയാനാണിത്.
ഈ ഫീസ് വാര്‍ഷിക ഫീസില്‍ വകയിരുത്താനും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് തിരികെ നല്‍കാനുമാണ് ശുപാര്‍ശ. ഇത് സര്‍ക്കാര്‍ അംഗീകരിച്ചേക്കില്ല. ഭിന്നശേഷി സംവരണത്തിന് അര്‍ഹതയുള്ളവര്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കും.
പകരം സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയാവും പരിഗണിക്കുക. ഒഴിവുണ്ടാവുന്ന എന്‍.ആര്‍.ഐ ക്വോട്ട സീറ്രുകള്‍ മോപ് അപ് അലോട്ട്‌മെന്റ് മുതല്‍ സ്‌റ്റേറ്റ് മെരിറ്റിലേക്ക് മാറ്റാനുള്ള ഭേദഗതി പ്രോസ്‌പെക്ടസിലുണ്ടാവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.