മരിയന്‍ മെഡിക്കല്‍ സെന്റര്‍ സുവര്‍ണ്ണ ജൂബിലി സമാപനം പതിനൊന്നിന്

മരിയന്‍ മെഡിക്കല്‍ സെന്റര്‍ സുവര്‍ണ്ണ ജൂബിലി സമാപനം പതിനൊന്നിന്

കോട്ടയം: പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഫെബ്രുവരി 11 ന് സമാപിക്കും. പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ സി. ഡോ. ഗ്രെയ്‌സ് മുണ്ടപ്ലാക്കല്‍, അഡ്മിനിസ്‌ട്രേറ്റര്‍ സി. ഷേര്‍ളി ജോസ്, പി.ആര്‍.ഒ ബെന്‍സി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

പതിനൊന്നിന് ഉച്ചകഴിഞ്ഞ് 2.30 ന് മരിയന്‍ മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജൂബിലി സമാപനാഘോഷം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ന്യൂറോപതി പ്രോജക്ട് ഉദ്ഘാടനം ചെയ്യും. ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യാതിഥിയായിരിക്കും.

ജോസ് കെ. മാണി എംപി, മാണി സി. കാപ്പന്‍ എംഎല്‍എ, പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, അസിസ്റ്റന്റ് മദര്‍ ജനറാള്‍ ഡോ. സിസ്റ്റര്‍ റോസ് അനിത, റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, ഡോ. മാത്യു തോമസ്, പ്രൊഫ. സണ്ണി വി. സക്കറിയ, സി. ഡോ. ഗ്രെയ്‌സ് മുണ്ടപ്ലാക്കല്‍, സി. ഷെര്‍ളി ജോസ് എന്നിവര്‍ പ്രസംഗിക്കും.

പാലായിലും പരിസര പ്രദേശങ്ങളിലും മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1973 ഫെബ്രുവരി രണ്ടിനാണ് മരിയന്‍ മെഡിക്കല്‍ സെന്ററിന് തുടക്കം കുറിച്ചത്. 30 ബഡുകളായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 150 ബഡുകളും 26 ഡിപ്പാട്ടുമെന്റുകളിലായി 45 ഡോക്ടര്‍മാരും 450 ല്‍ പരം സ്റ്റാഫുകളുമായി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായി മരിയന്‍ മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു.

ആശുപത്രിയോടനുബന്ധിച്ച് 1983ല്‍ നേഴ്‌സിങ് സ്‌കൂളും ആരംഭിച്ചിരുന്നു. രജത ജൂബിലി സ്മാരകമായി അശരണര്‍ക്കും ആലംബഹീനര്‍ക്കുമായി സെന്റ് ജോസഫ് ഡെസ്റ്റിറ്റിയൂട്ടിന് തുടക്കം കുറിച്ചു. 2014 ല്‍ ബ്ലഡ് ബാങ്ക്, 2015 ല്‍ ഡയാലിസിസ് യൂണിറ്റ്, 2016 ല്‍ മോര്‍ച്ചറി, 2019 ല്‍ പുതിയ തിയേറ്റര്‍ കോംപ്ലക്‌സ് എന്നിവ ആരംഭിച്ചു.

2015 ല്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേറ്റ് ലഭിച്ച മരിയന്‍ മെഡിക്കല്‍ സെന്ററ്റന് 2019 ല്‍ എന്‍.എ.ബി.എച്ച് അക്രഡിറ്റേഷനും ലഭ്യമായി. ഇതോടൊപ്പം സൗജന്യ രക്തദാന ക്യാമ്പ്, സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവയും സംഘടിപ്പിച്ചു വരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.