ന്യൂ ഡൽഹി: രാജ്യത്ത് ക്രിസ്ത്യാനികൾക്കുനേരെ നടക്കുന്ന ആക്രമണങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആറ് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദേശം നൽകി.
കർണാടക, മധ്യപ്രദേശ്, ബിഹാർ, ചത്തിസ്ഗഢ്, ഝാർഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങൾക്കാണ് നിർദ്ദേശം. ആക്രമണങ്ങളുടെയും കൈക്കൊണ്ട നടപടികളുടെയും റിപ്പോർട്ട് മൂന്നാഴ്ചക്കകം സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറിമാരോടാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.
ബംഗളൂരു രൂപത ആർച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദീവാല എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
സുപ്രീം കോടതി നേരത്തേ ഇതേ ആവശ്യമുന്നയിച്ചെങ്കിലും ഹരിയാന, ഉത്തർപ്രദേശ് സർക്കാറുകളാണ് ഇതിനകം റിപ്പോർട്ട് സമർപ്പിച്ചത്.
അടുത്തിടെയായി രാജ്യത്ത് ക്രിസ്ത്യാനികൾക്ക് നേരെ വ്യാപകമായി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ജനുവരിയിൽ ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ ദേവാലയത്തിനു നേരെ ആക്രമണം ഉണ്ടായി. നാരായണ്‍പൂരിലെ ഗോറയിലാണ് സംഭവം നടന്നത്.
അഞ്ഞൂറോളം പേർ ഉൾപ്പെട്ട സംഘമാണ് ദേവാലയത്തിനുനേരെയും ക്രിസ്ത്യൻ കുടുംബങ്ങൾക്കുനേരെയും ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതിനു പിന്നാലെ ബഖ്രുപാറയിലെ ഒരു ദേവാലയത്തിലും ആക്രമണമുണ്ടായത്. ആക്രമണത്തിൽ ദേവാലത്തിലെ തിരുസ്വരൂപങ്ങൾ തകർപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.