തിരുവനന്തപുരം: വയനാട്ടില്‍ വനം വകുപ്പ് ചോദ്യം ചെയ്ത് വിട്ടയച്ച കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. അമ്പലവയല്‍ അമ്പുകുത്തിയിലാണ് ഹരിയെന്നയാള്‍ ജീവനൊടുക്കിയത്.
ഹരിയുടെ മരണം മനോവേദനയുണ്ടാക്കുന്നുവെന്നും തീരാനഷ്ടത്തില്‍ സര്‍ക്കാരിന് വേണ്ടി അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് പരിശോധിക്കും.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ക്കും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹരിക്കെതിരെ കേസ് നിലവിലില്ല. കടുവ കുടുങ്ങിയെന്ന വിവരം കൊടുത്തത് ഹരിയാണ്.
അതുകൊണ്ട് കൂടുതല്‍ വിവരം തേടിയിട്ടുണ്ട്. അതല്ലാതെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരും. വിജിലന്‍സ് ഫോറസ്റ്റ് കണ്‍സേര്‍വേറ്റര്‍ അടിയന്തരമായി വയനാട്ടിലെത്തി അന്വേഷിക്കും.
റേഞ്ച് ഓഫീസറെ മാറ്റി നിര്‍ത്തിയാകും അന്വേഷണം. ഹരി വനംവകുപ്പിനെ സഹായിച്ച ആളാണ്. അദ്ദേഹത്തിന് സംഭവത്തില്‍ പങ്കുണ്ട് എന്ന് ആരും വിശ്വസിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.