അർബുദ ബോധവല്‍ക്കരണം, പിങ്ക് കാരവന്‍ പര്യടനം തുടരുന്നു

അർബുദ ബോധവല്‍ക്കരണം, പിങ്ക് കാരവന്‍ പര്യടനം തുടരുന്നു

ഷാർജ:അ‍ർബുദ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ പിങ്ക് കാരവന്‍ റൈഡ് തുടരുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും സൗജന്യ പ്രാഥമിക പരിശോധനകളും ബോധവല്‍ക്കരണവുമാണ് പിങ്ക് കാരവന്‍ ലക്ഷ്യമിടന്നത്.

ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റിലൂടെ സഞ്ചരിച്ച പിങ്ക് കാരവനില്‍ മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. കൈറ്റ് ബീച്ചില്‍ ഷെയ്ഖ് അബ്ദുളള ബിന്‍ ഫൈസല്‍ അല്‍ മുല്ല സ്വാഗതം ചെയ്തു. ഫെബ്രുവരി 10 ന് വൈകീട്ട് നാലുമുതല്‍ 10 മണിവരെ ഉമ്മുല്‍ ഖുവൈന്‍ ലുലു ഹൈപ്പർമാർക്കറ്റില്‍ സേവനം ലഭ്യമാകും. ഷാ‍ർജയിലെ അല്‍ ഹംരിയ മേഖലയിലും പിങ്ക് കാരവന്‍ പര്യടനം നടത്തി.

ഫുജൈറയിലെ കല്‍ബ വാട്ടർ ഫ്രണ്ടിലും ഫുജൈറ ഇന്‍റർനാഷണല്‍ മറൈന്‍ ക്ലബിലും നിരവധി പേരാണ് പരിശോധനയ്ക്കായി എത്തിയത്. റാസല്‍ഖൈമയിലും പിങ്ക് കാരവന്‍ പര്യടനം നടത്തി.അല്‍ ഖാസിം കോർണിഷില്‍ വൈകീട്ട് 4 മുതല്‍ 10 വരെയാണ് ഡെയ്ലി മിനിവാന്‍ സേവനമുണ്ടാവുക. പിങ്ക് കാരവന്‍ ക്ലിനിക്ക് മിനാ അല്‍ അറബില്‍ ഉച്ചയ്ക്ക് 1 മണിമുതല്‍ വൈകീട്ട് 7 വരെയുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.