ധനസ്ഥിതി അപകടകരമായ സാഹചര്യത്തില്‍; സെസ് ഏര്‍പ്പെടുത്തിയത് സംസ്ഥാന താല്‍പര്യം സംരക്ഷിക്കാന്‍

ധനസ്ഥിതി അപകടകരമായ സാഹചര്യത്തില്‍; സെസ് ഏര്‍പ്പെടുത്തിയത് സംസ്ഥാന താല്‍പര്യം സംരക്ഷിക്കാന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇന്നലെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാനത്തെ ധന സ്ഥിതി മെച്ചപ്പെട്ടതാണെന്ന് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ധനമന്ത്രി തന്നെ ഇത് തിരുത്തി രംഗത്തെത്തിയത്. സംസ്ഥാനത്ത് ധനസ്ഥിതിയില്‍ അപകടകരമായ സാഹചര്യം ഉണ്ട്. വ്യക്തിപരമായ താല്‍പര്യം കൊണ്ടല്ല സെസ് ഏര്‍പ്പെടുത്തിയത്. സംസ്ഥാന താല്‍പര്യമാണ് പരിഗണിച്ചത്. ഇത്രയധികം ആക്രമണം വേണോ എന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ആലോചിക്കണം. കേരളത്തിന്റെ തനത് വരുമാനം കൂടി. 26000 കോടിയായത് അഭിമാനകരമാണ്.

വന്യു കുടിശിക പിരിച്ചെടുക്കുന്നതിലെ വീഴ്ചയില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിഎജി റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയില്‍ വച്ചിരുന്നു. അഞ്ച് വര്‍ഷത്തിലേറെയായി 7100 കോടിരൂപ 12 വകുപ്പുകള്‍ പിരിച്ചെടുക്കാനുണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍.

നികുതി ഘടനയും നിരക്കും നിശ്ചയിച്ചതിലടക്കം വീഴ്ചകളുണ്ടെന്നും ചൂണ്ടിക്കാടുന്ന സിഎജി റിപ്പോര്‍ട്ട് സര്‍ക്കാറിന് തിരിച്ചടിയുണ്ടാക്കുന്നതാണ്. നികുതി കുടിശിക പിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നിയമപരമായ നടപടി എടുക്കുന്നുണ്ട്. കുടിശിക പിരിക്കാന്‍ നിയമഭേദഗതി വേണമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.