തിരുവനന്തപുരം നഗരത്തില്‍ വന്‍ തീ പിടുത്തം; ആളുകളെ ഒഴിപ്പിക്കുന്നു

തിരുവനന്തപുരം നഗരത്തില്‍ വന്‍ തീ പിടുത്തം; ആളുകളെ ഒഴിപ്പിക്കുന്നു

തിരുവനന്തപുരം: നഗരത്തിലെ ജനവാസ മേഖലയില്‍ വന്‍ തീ പിടുത്തം. വഴുതക്കാട് പ്രദേശത്താണ് അക്വേറിയം വില്‍ക്കുന്ന കടയില്‍ തീ പടര്‍ന്നത്. അഗ്‌നിശമന സേന രംഗത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ജനവാസകേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തമായതിനാല്‍ കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ചെങ്കല്‍ച്ചൂള ഫയര്‍ സ്റ്റേഷനില്‍നിന്നുള്ള മൂന്ന് യൂണിറ്റുകള്‍ അടക്കം നാലു യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണയ്ക്കുന്നത്.

ഗോഡൗണിന്റെ തകരഷീറ്റ് മാറ്റി വെള്ളം ഒഴിച്ച് തീ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതില്‍ ഒരുപരിധി വരെ വിജയിച്ചിട്ടുണ്ട്. ഗോഡൗണിന്റെ തൊട്ടടുത്ത് നിരവധി വീടുകള്‍ ഉണ്ട്.

അതിനാല്‍ സമീപ വീടുകളിലേക്ക് തീ പടരാതെ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തൊട്ടടുത്ത വീടുകളിലെ ആളുകളെ ഒഴിപ്പിച്ച് അപകടം ഒഴിവാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പൊലീസും നാട്ടുകാരും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.