റിസോര്‍ട്ട് വിവാദം മാധ്യമ സൃഷ്ടി; ജയരാജന്‍മാര്‍ക്കെതിരെ ഒരന്വേഷണവുമില്ലെന്ന് എം.വി ഗോവിന്ദന്‍

റിസോര്‍ട്ട് വിവാദം മാധ്യമ സൃഷ്ടി;  ജയരാജന്‍മാര്‍ക്കെതിരെ ഒരന്വേഷണവുമില്ലെന്ന് എം.വി ഗോവിന്ദന്‍

പാലക്കാട്: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ റിസോര്‍ട്ട് വിവാദം മാധ്യമ സൃഷ്ടി മാത്രമാണെന്നും ഇതില്‍ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുത്തതാണ്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ച വേണ്ടെന്ന് നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ നേതാക്കളുടെ മാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കുമെന്നും സംസ്ഥാന സമിതിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിസോര്‍ട്ട് വിവാദം ഇന്നലെ സംസ്ഥാന സമിതിയില്‍ ഇ.പി.ജയരാജന്‍ വിശദീകരിച്ചു.

രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു ഇപിയുടെ വാദം. ഭാര്യക്കും മകനും നിക്ഷേപമുള്ളത് അനധികൃതമായി സമ്പാദിച്ചതല്ല. മനപൂര്‍വ്വം വേട്ടയാടുന്നെന്നും ഇ.പി ആരോപിച്ചു. സംസ്ഥാന സമിതിയിലുയര്‍ന്ന ആക്ഷേപത്തിന് അവിടെ തന്നെ മറുപടി നല്‍കാനായിരുന്നു സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം.

സംസ്ഥാന സമിതിയില്‍ പൊട്ടിത്തെറിച്ചും വികാരാധീനനായുമാണ് ഇ.പി മുന്‍ നിലപാട് വ്യക്തമാക്കിയത്. വേട്ടയാടല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പൊതു പ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. വിവാദം സമഗ്രമായി പരിശോധിക്കാനാണ് തീരുമാനം. പി.ബി അംഗങ്ങളുള്‍പ്പെട്ട രണ്ടംഗ സമിതി വരും.

തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. വാര്‍ത്ത ചോര്‍ന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണമുണ്ടെന്നായിരുന്നു വിവരം. പരാതി ഉന്നയിച്ചപ്പോള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കാമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പി. ജയരാജനോട് പറഞ്ഞിരുന്നത്. രണ്ട് മാസമായിട്ടും ഇതിന് പി. ജയരാജന്‍ തയ്യാറായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.