ന്യൂഡല്‍ഹി: സിവില്‍ ഏവിയേഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിനൊരുങ്ങി എയര്‍ ഇന്ത്യ. 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള 82 ലക്ഷ്യം കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ട്. കരാര്‍ പ്രകാരം ഫ്രഞ്ച് കമ്പനിയായ എയര്‍ബസില്‍ നിന്നും യുഎസ് കമ്പനിയായ ബോയിംഗില്‍ നിന്നും എയര്‍ ഇന്ത്യ വിമാനങ്ങള്‍ വാങ്ങും. ഇത് സംബന്ധിച്ച് അടുത്തയാഴ്ചയോടെ കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ.
റിപ്പോര്‍ട്ടുകള്‍ പ്രകാരം എയര്‍ ഇന്ത്യ എയര്‍ബസില്‍ നിന്ന് 250 വിമാനങ്ങള്‍ വാങ്ങും. 210 സിംഗിള്‍ ഐല്‍ എ320നിയോസും, 40 വൈഡ് ബോഡി എ350യും ഇതില്‍ ഉള്‍പ്പെടുന്നു. ബോയിംഗില്‍ നിന്ന് വാങ്ങുന്ന 220 വിമാനങ്ങളില്‍ 190 എണ്ണം 737 മാക്‌സ് നാരോബോഡി ജെറ്റുകളും 20 എണ്ണം 787 വൈഡ്‌ബോഡി ജെറ്റുകളും 10 777എക്‌സ് എസ് വിമാനങ്ങളും ആയിരിക്കും. എന്നാല്‍ റിപ്പോര്‍ട്ട് ഇതുവരെ എയര്‍ബസോ എയര്‍ ഇന്ത്യയോ സ്ഥിരീകരിച്ചിട്ടില്ല.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനുവരി 27 ന് കരാറിനെക്കുറിച്ച് എയര്‍ ഇന്ത്യ ജീവനക്കാരെ അറിയിച്ചു. ടാറ്റ ഗ്രൂപ്പിലേക്ക് മടങ്ങിയെത്തിയ ശേഷം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകളിലെ ആധിപത്യം പിടിച്ചെടുക്കാന്‍ എയര്‍ ഇന്ത്യ സ്വയം നവീകരിക്കുകയാണ്. എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയ വമ്പന്‍ വിമാനക്കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ എയര്‍ ഇന്ത്യയും ഒരുങ്ങുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.