'ദയ ചോദിച്ചു വാങ്ങിയ മനുഷ്യന്‍': സവര്‍ക്കര്‍ക്കറെ പരിഹസിച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍

'ദയ ചോദിച്ചു വാങ്ങിയ മനുഷ്യന്‍': സവര്‍ക്കര്‍ക്കറെ പരിഹസിച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍

കൊല്‍ക്കത്ത: വി.ഡി സവര്‍ക്കറെ പരിഹസിച്ച് ഇന്ത്യന്‍ സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍. ഇന്ത്യയിലെ ഒരു മ്യൂസിയത്തിനും വി.ഡി സവര്‍ക്കര്‍ക്കറുടെ പേര് നല്കിയിട്ടില്ലെന്ന് നരേന്ദ്ര മോ[ി സര്‍ക്കാര്‍ പാര്‍ല്ലമെന്റില്‍ അറിയിച്ചതിന് പിന്നാലെയാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചെറുമകനായ ചന്ദ്രകുമാര്‍ ബോസിന്റെ സവര്‍ക്കര്‍ വിരുദ്ധ പരിഹാസം.

മ്യൂസിയമോ ബഹുമാനമോ നല്‍കാന്‍ സവര്‍ക്കാര്‍ അര്‍ഹനാണോ എന്നാണ് ചന്ദ്രകുമാറിന്റെ ചോദ്യം. 'ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളോട് നിരന്തരം ദയ ചോദിച്ചു വാങ്ങിയ ഒരാള്‍ മ്യൂസിയങ്ങളോ ബഹുമാനമോ അര്‍ഹിക്കുന്നുണ്ടോ?' എന്ന് ചന്ദ്രകുമാര്‍ ബോസ് ട്വീറ്റ് ചെയ്തു.' ആദ്യം ബ്രിട്ടീഷ് ഭരണകൂടത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കാം. എന്നാല്‍ ജയില്‍ ശിക്ഷയ്ക്ക് ശേഷം അദ്ദേഹം മാറി. അദ്ദേഹം സ്വതന്ത്രനായിക്കഴിഞ്ഞപ്പോള്‍ ഹിന്ദുത്വം, ഹിന്ദു രാഷ്ട്രം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതില്‍ സ്വാതന്ത്ര്യസമരമില്ലെന്നും ചന്ദ്രകുമാര്‍ ബോസ് വ്യക്തമാക്കി.

ഇന്ത്യയില്‍ ഒരു മ്യൂസിയത്തിനും വി.ഡി സവര്‍ക്കറുടെ പേര് നല്‍കിയിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായാണ് സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെ[ഡി ലോകസഭയില്‍ അറിയിച്ചത്. സ്വാതന്ത്ര്യ സമരത്തിലെ സവര്‍ക്കറുടെ പങ്ക് സംഘപരിവാര്‍ പാര്‍ട്ടികള്‍ക്കെതിരെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും എന്നും ഉന്നയിക്കുന്ന വിഷയമാണ്.

കോണ്‍ഗ്രസ് സവര്‍ക്കറെ ബ്രിട്ടീഷ് ഇന്ത്യയുടെ ഏജന്റ് എന്ന് വിശേഷിപ്പിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സവര്‍ക്കറെ 'ഭാരത് മാതാവിന്റെ മഹാനായ പുത്രന്‍' എന്നാണ് വിശേഷിപ്പിക്കാറുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.