തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണൂർ പയ്യന്നൂർ ഏടാട്ട് സ്വദേശി മനോജാണ് പിടിയിലായത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച അര്‍ധരാത്രിയോടെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. 10 വര്‍ഷം മുന്‍പ് ഹോട്ടലിലെ ജോലിക്കായി തിരുവനന്തപുരത്ത് എത്തിയ ആളാണ് പ്രതിയെന്ന് മെഡിക്കല്‍ കോളജ് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ ഉള്ളൂരിലെ വീടിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കാര്‍ പോര്‍ച്ചില്‍ രക്തപ്പാടുകളും കണ്ടെത്തിരുന്നു. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. രാവിലെയാണ് ആക്രമണ വിവരം പുറത്തറിഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.