ഗുവാഹത്തി: അസമിലെ നഗാവോനില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ നാല് രേഖപ്പെടുത്തിയ ഭൂചലനം വൈകുന്നേരം 4.18 ഓടെയാണ് അനുഭവപ്പെട്ടത്. നഗവോനില്‍ ഭൂമിയില്‍ നിന്നും 10 കിലോമീറ്റര്‍ ഉള്ളിലായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.
ശനിയാഴ്ച ഗുജറാത്തിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലര്‍ച്ചെ 12.52 ന് ഗുജറാത്തിലെ സൂറത്ത് ജില്ലയിലായിരുന്നു 3.8 തീവ്രതയുള്ള ഭൂചലനം. ഹാസിര ജില്ലയ്ക്ക് സമീപം അറബിക്കടലില്‍ ഭൂമിയുടെ 5.2 കിലോമീറ്റര്‍ ഉള്ളിലായായിരുന്നു പ്രഭവ കേന്ദ്രം. ഇവിടെയും നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.