പ്രണയം നിരസിച്ചു; യുവതിയെ കൊലപ്പെടുത്താനെത്തിയ യുവാവ് പിടിയില്‍

പ്രണയം നിരസിച്ചു; യുവതിയെ കൊലപ്പെടുത്താനെത്തിയ യുവാവ് പിടിയില്‍

കോഴിക്കോട്: യുവതിയെ കൊലപ്പെടുത്താന്‍ പെട്രൊളുമായി എത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് താമരശേരിയിലാണ് സംഭവം നടന്നത്. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത് (24) നെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

യുവതിയുടെ വീട്ടിലേക്ക് അരുണ്‍ജിത്ത് കയറി വരുന്നത് കണ്ട അമ്മ വാതില്‍ അടച്ചതിനാല്‍ വീടിനകത്തേക്ക് കയറാനായില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇയാളുടെ പക്കല്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോളും, ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്പും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയാഭ്യര്‍ഥന നടത്തി. ഇത് നിരസിച്ചതോടെയാണ് ആക്രമിക്കാന്‍ ഒരുങ്ങിയത്. മുമ്പും യുവതിയെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

ഇത് പരാജയപ്പെട്ടതിനാല്‍ ഇത്തവണ പെട്രോളും ലൈറ്ററുമായെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ ഭവനഭേദനം, അപായപ്പെടുത്തല്‍, സ്ത്രീത്വത്തിനെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ താമരശേരി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.