കുടക്: ഒരു കുടുംബത്തിലെ രണ്ട് പേര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ കുടക് മേഖലയിലാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മരണം ഉണ്ടായത്.
കാര്‍ഷിക തൊഴിലാളിയായ രാജു (75), മരുമകന്‍ ചേതന്‍ (18) എന്നിവരാണ് മരിച്ചത്. കേരള അതിര്‍ത്തിയോടു ചേര്‍ന്ന പല്ലേരി ഗ്രാമത്തിലാണ് കടുവയുടെ ആക്രമണമുണ്ടായത്.
ചേതന്റെ പിതാവ് മധുവിനു കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മധു കുടകിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മൈസൂരു ജില്ലയില്‍നിന്നുള്ള കാര്‍ഷിക തൊഴിലാളികളാണ് ഇവര്‍.
കടുവയെ പിടികൂടുന്നതിനു ശ്രമം തുടങ്ങിയതായി വനം വകുപ്പ് അറിയിച്ചു. പ്രദേശത്ത് വനം വകുപ്പിന്റെ സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.