റിയാദ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതാ യാത്രികയെ അയച്ച് ചരിത്രം കുറിക്കാനൊരുങ്ങി സൗദി അറേബ്യ. ഈ വര്‍ഷം പകുതിയോടെ ഒരു വനിതയുള്‍പ്പെടെ രണ്ട് പേരെയാണ് സൗദി ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്.
റയ്യാന ബര്‍നാവിയാണ് സൗദിയിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക എന്ന പദവിയിലെത്തുന്നത്. അവര്‍ക്കൊപ്പം പുരുഷ ബഹിരാകാശ സഞ്ചാരിയായി അലി അല്‍ഖര്‍നിയും അമേരിക്കയില്‍ നിന്ന് വിക്ഷേപിക്കാനൊരുങ്ങുന്ന എ.എക്‌സ് 2 ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകും.
ബഹിരാകാശ സഞ്ചാരികളായ മറിയം ഫിര്‍ദാസും അലി അല്‍ ഗംദിയുമാണ് ദൗത്യ സംഘത്തിന് പരിശീലനം നല്‍കുക. ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നേട്ടം കൈവരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രതിരോധ, കായിക മന്ത്രാലയങ്ങള്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവരുമായി സഹകരിച്ചാണ് ദൗത്യം.
ചരിത്രപരമായ ഈ ദൗത്യത്തിന് സൗദി ഭരണകൂടം പരിപൂര്‍ണ പിന്തുണ നല്‍കിയതായി സൗദി സ്പേസ് കമ്മീഷന്‍ ചെയര്‍മാനും സൗദി കമ്മീഷന്‍ ആന്റ്് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രിയുമായ അബ്ദുല്ല ബിന്‍ അമര്‍ അല്‍ സ്വാഹ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.