തിരുവനന്തപുരം: നികുതി സെസില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് അവസാനിപ്പിക്കും. കഴിഞ്ഞ ദിവസം സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുഡിഎഫ് രാപ്പകല്‍ സമരം നടത്തിയിരുന്നു. വിവിധ നേതാക്കള്‍ വിവധ സ്ഥലങ്ങളില്‍ സമരം ഉദ്ഘാടനം ചെയ്തു.
സമരത്തിന്റെ സമാപനം സെക്രട്ടേറിയറ്റിനുമുന്നില്‍ ഇന്ന് രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. സമരത്തിന്റെ ഉദ്ഘാടനം കോഴിക്കോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ നടന്ന സമരം യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസനും ആയിരുന്നു നിര്‍വഹിച്ചത്.
മലപ്പുറത്ത് പി.കെ.കുഞ്ഞാലികുട്ടിയും തൃശൂരില്‍ രമേശ് ചെന്നിത്തലയും ഇടുക്കി തൊടുപുഴയില്‍ പി.ജെ.ജോസഫും കൊല്ലത്ത് എ.എ. ആസീസും പത്തനംതിട്ടയില്‍ അനുപ് ജേക്കബും ആലപ്പുഴയില്‍ മോന്‍സ് ജോസഫും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എറണാകുളത്ത് സി.പി. ജോണും പാലക്കാട് വി.കെ. ശ്രീകണ്ഠനും കാസര്‍ഗോഡ് കാഞ്ഞങ്ങാട് രാജ്മാഹന്‍ ഉണ്ണിത്താനും രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു.
ഒരു കൈ കൊണ്ട് കിറ്റ് കൊടുക്കുകയും മറു കൈ കൊണ്ട് പോക്കറ്റടിക്കുകയുമാണ് സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള സംസ്ഥാനമായി കേരളം മാറി. വരവ് കുറയുകയും ചെലവ് കൂടുകയുമാണ്. എങ്കിലും സര്‍ക്കാരിന്റെ ധൂര്‍ത്തുകള്‍ക്ക് കുറവില്ല.
സംസ്ഥാനത്ത് ആത്മഹത്യകള്‍ പെരുകുകയാണ്. ആറു മാസം ശമ്പളം കിട്ടാത്തതിനെത്തുടര്‍ന്നാണ് സാക്ഷരതാപ്രേരക് ആത്മഹത്യ ചെയ്തത്. നികുതി പിരിവില്‍ ഗൗരവതരമായ പരാജയമാണ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് നികുതി അരാജകത്വമാണുള്ളത്. ധനകാര്യ വകുപ്പിന്റെ പാപഭാരം സാധാരണക്കാരന്റെ തലയില്‍ കെട്ടിവെയ്ക്കുന്ന വിചിത്ര നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സംസ്ഥാനത്തെ നികുതിഘടന പൊളിച്ചെഴുതണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.