അഗര്‍ത്തല: ത്രിപുരയില്‍ ഭരണം കിട്ടിയാല്‍ മുഖ്യ പരിഗണന പഴയ പെന്‍ഷന്‍ പുനസ്ഥാപിക്കാനാണെന്ന് പ്രകാശ് കാരാട്ട്. ഖയെര്‍പുരിലെ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിമാചലിലെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം കോണ്‍ഗ്രസ് അവിടെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പഴയപെന്‍ഷന്‍ പുനസ്ഥാപിച്ചിരുന്നു. ത്രിപുരയിലും അതേ നടപടി സ്വീകരിക്കും -കാരാട്ട് പറഞ്ഞു.
ത്രിപുരയില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനമാണ് പഴയ പെന്‍ഷന്‍ പുനസ്ഥാപിക്കുമെന്നത്. എന്നാല്‍, സി.പി.എം. അധികാരത്തിലുള്ള കേരളത്തില്‍ ഇതുവരെ ഈ പദ്ധതി പുനസ്ഥാപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി. വ്യാപകപ്രചാരണം നടത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.