ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇമ്മ്യൂണോ തെറാപ്പിക്ക് വിധേയമാക്കാന്‍ തീരുമാനം. ബംഗളുരു എച്ച്‌സിജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്.
ഡോ. യു.എസ് വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്രമം നിശ്ചയിച്ചു. ഉമ്മന്‍ചാണ്ടിയെ ഇന്നലെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ ഫലം പരിശോധിച്ചാണ് ഇമ്മ്യൂണോ തെറാപ്പിയാണ് ഉചിതമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
പത്തോളജിസ്റ്റുകള്‍, ജീനോമിക് വിദഗ്ധര്‍, ന്യൂട്രീഷ്യനിസ്റ്റുകള്‍ അടക്കമുള്ള വിദഗ്ധരും മെഡിക്കല്‍ സംഘത്തില്‍ ഉണ്ടാകുമെന്ന് ആശുപത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പ്രാഥമിക പരിശോധനയില്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ഡോക്ടര്‍മാര്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു. ന്യൂമോണിയ ബാധിച്ചിട്ടും രോഗ പ്രതിരോധ ശേഷിയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാത്തത് ആശ്വാസകരമാണ്.
ഇന്നലെ വൈകിട്ടോടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബെംഗളുരു സംപിംഗ രാമ നഗരയിലുള്ള എച്ച്‌സിജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ മറിയാമ്മയും മൂന്ന് മക്കളും അദ്ദേഹത്തോടൊപ്പമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.