ന്യൂഡല്‍ഹി: ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ നിന്നും ഇന്ത്യയില്‍ നിന്ന് കടത്തികൊണ്ടുപോയ കോഹിനൂര്‍ രത്നം ഒഴിവാക്കും. ബ്രിട്ടിഷ് ഭരണ കാലത്ത് ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ നിന്ന് കടത്തികൊണ്ടുപോയ കോഹിനൂര്‍ രത്നം ചാള്‍സ് രാജാവിന്റെ പത്നി കാമില ചടങ്ങില്‍ അണിയില്ലെന്നാണ് റിപ്പോര്‍ട്ട്.
1911-ല്‍ ജോര്‍ജ്ജ് അഞ്ചാമന്റെ കിരീടധാരണ സമയത്ത് പത്നി മേരി രാജ്ഞി അണിഞ്ഞ കിരീടം പുതുക്കും. ഈ കിരീടത്തിന്റെ രൂപകല്‍പനയില്‍ മാറ്റം വരുത്തി കോഹിനൂറിന് പകരം കള്ളിനന്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ച് പുതുക്കിയ കീരിടമാകും കാമില ധരിക്കുന്നതെന്ന് ബെക്കിംഗ്ഹാം കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു.
മെയ് ആറിന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന കിരീടധാരണച്ചടങ്ങില്‍ കാമില കോഹിനൂര്‍ അണിയുമോയെന്ന ആകാംക്ഷയ്ക്കാണ് ഇതോടെ അവസാനമായത്. കോഹിനൂര്‍ രത്നം ഇന്ത്യയ്ക്കു തിരികെ നല്‍കണമെന്ന ആവശ്യം ശക്തമാകുന്ന സമയത്ത് വിവാദങ്ങള്‍ ഒഴിവാക്കാനും ഇന്ത്യയുമായുളള നയതന്ത്ര ബന്ധം ഊട്ടി ഉറപ്പിക്കാനുമാണ് ഈ തീരുമാനമെന്നാണ് വിവരം.
1849 ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ നിന്നും കടത്തികൊണ്ട് പോയി വിക്ടോറിയ രാജ്ഞിക്ക് സമ്മാനിച്ചതാണ് 105 കാരറ്റിന്റെ കോഹിനൂര്‍ രത്നം. കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരവേളയില്‍ മൃതദേഹ വഹിച്ച മഞ്ചത്തിന്റെ മുകളില്‍ കോഹിനൂര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
രാജപത്നിയെന്ന നിലയില്‍ എലിസബത്ത് രാജ്ഞിയുടെ അമ്മ 1937ല്‍ അണിഞ്ഞ കിരീടത്തിലാണ് ഇപ്പോള്‍ കോഹിനൂര്‍ രത്‌നം ഉള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.