ലൈഫ് മിഷന്‍ അഴിമതി: ലോക്കര്‍ തുടങ്ങിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് നോട്ടീസ്; ശിവശങ്കറിന്റെ നിസഹകരണം പൊളിക്കാന്‍ നീക്കം

ലൈഫ് മിഷന്‍ അഴിമതി: ലോക്കര്‍ തുടങ്ങിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് നോട്ടീസ്; ശിവശങ്കറിന്റെ നിസഹകരണം പൊളിക്കാന്‍ നീക്കം

കൊച്ചി: ചോദ്യം ചെയ്യലില്‍ ശിവശങ്കറിനെ കുടുക്കാന്‍ തന്ത്രവുമായി ഇഡി. ശിവശങ്കറിന്റെ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാല്‍ അയ്യര്‍ക്ക് ഇഡി നോട്ടീസ് അയച്ചു. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം.

ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ലോക്കല്‍ തുടങ്ങാന്‍ സഹായിച്ചതും വേണുഗോപാലാണ്. നാളെ കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

ശിവശങ്കരന്റെ നിര്‍ദ്ദേശപ്രകാരമാണ് വേണുഗോപാല്‍ സ്വപ്ന സുരേഷിനായി ലോക്കര്‍ തുടങ്ങിയതെന്നും സംയുക്ത അക്കൗണ്ട് തുടങ്ങിയ ശേഷം ഈ വിവരം ശിവശങ്കറിനെ അറിയിച്ചിരുന്നതായും സ്വപ്ന മൊഴി നല്‍കിയിരുന്നു. എന്നാല്‍ അതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ശിവശങ്കര്‍ ആവര്‍ത്തിക്കുന്നത്.

ഇത് പൊളിക്കുന്നതിന് വേണ്ടി രണ്ട് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി ശ്രമിക്കുന്നത്. ടെണ്ടറില്ലാതെ ലൈഫ് മിഷന്‍ കരാര്‍ യൂണിടാക്കിന് നല്‍കാന്‍ ശിവശങ്കറിന് ഒരു കോടി രൂപ കോഴ ലഭിച്ചെന്നാണ് സ്വപ്നയുടെ മൊഴി. ആരോപണം ശിവശങ്കര്‍ നിഷേധിച്ചെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാനാണ് ഇന്ന് ശ്രമിക്കുക.

മാത്രമല്ല ശിവശങ്കറിന് പുറമെ മറ്റ് ആരൊക്കെ അഴിമതിയില്‍ പങ്കാളികളായെന്നും ഇഡി പരിശോധിക്കുന്നുണ്ട്. മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാടാണ് ഇഡി കണ്ടെത്തിയതെങ്കിലും വിദേശത്തും ഇടപാട് നടന്നെന്ന് സ്വപ്ന സുരേഷ് അടക്കം ആരോപിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ഇഡി അന്വേഷണം പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.