നിശബ്ദ പ്രചാരണ സമയത്ത് ട്വിറ്ററിലൂടെ വോട്ടഭ്യര്‍ത്ഥന; ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും നോട്ടീസ്

നിശബ്ദ പ്രചാരണ സമയത്ത് ട്വിറ്ററിലൂടെ വോട്ടഭ്യര്‍ത്ഥന; ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും നോട്ടീസ്

ന്യൂഡല്‍ഹി: ത്രിപുര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. നിശബ്ദ പ്രചണ സമയത്ത് ട്വിറ്ററിലൂടെ വോട്ടഭ്യര്‍ത്ഥന നടത്തിയതിനാണ് നോട്ടീസ്.

പരസ്യപ്രചാരണം അവസാനിപ്പിച്ചതിന് ശേഷവും സമൂഹമാധ്യമങ്ങളില്‍ കൂടിയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചട്ടലംഘനമാണെന്ന് തിരഞ്ഞെുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന്റെ തലേദിവസവും, പോളിങ് നടന്ന ദിവസവും പാര്‍ട്ടികളുടെ ഔദ്യോഗിക അക്കൗണ്ടുകളില്‍നിന്ന് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് നടത്തിയ പോസ്റ്റുകള്‍ക്കെതിരെയാണ് കമ്മീഷന്‍ നോട്ടീസയച്ചത്.

നിശബ്ദ പ്രചാരണ സമയത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ സമൂഹ മാധ്യമ പോസ്റ്റുകള്‍ക്കും ബാധകമാണെന്നും അത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ജനപ്രാതിനിധ്യ നിയമത്തിലെ 126 (1)(ബി) വകുപ്പിന്റെ ലംഘനം ആരോപിച്ചാണ് നടപടി. ട്വീറ്റുകള്‍ സംബന്ധിച്ച് ശനിയാഴ്ച വൈകിട്ട് അഞ്ചിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും അടിയന്തരമായി തിരുത്തല്‍ നടപടി ഉണ്ടാകണമെന്നുമാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.