ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വായുവിന്റെ ഗുണനിലനാരം മോശമായ സാഹചര്യത്തില്‍ കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഡല്‍ഹിയില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ രണ്ടാം ഘട്ടത്തിന് ഡീസല്‍ ജനറേറ്റര്‍ സെറ്റുകളുടെ നിരോധനം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് നടപ്പിലാക്കുന്നത്.
ഡല്‍ഹിയുടെ ശരാശരി 24 മണിക്കൂര്‍ ശരാശരി വായു ഗുണനിലവാര സൂചിക കഴിഞ്ഞ ദിവസം 270 ആയി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. വരും ദിവസങ്ങളില്‍ വായു മലിനീകരണ സൂചിക വളരെ മോശമാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ഡീസല്‍ ജനറേറ്റര്‍ സെറ്റുകളുടെ അനാവശ്യ ഉപയോഗം, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, തുറന്ന ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ കല്‍ക്കരി, വിറക് എന്നിവയുടെ ഉപയോഗം നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും ഉടന്‍ പ്രാബല്യത്തില്‍ വരും. ജിആര്‍എപിയുടെ നേതൃത്വത്തില്‍ അടിയന്തര നടപടികള്‍ നാല് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്.
വായുവിലെ ദ്രവ്യം 2.5 അളവ് 61 നും 120 നും ഇടയിലാണെങ്കില്‍ വായു ഗുണനിലവാരം മിതമായും 121 മുതല്‍ 250 ഇടയിലാണെങ്കില്‍ വളരെ മോശമാണെന്നുമാണ് കണക്കാക്കപ്പെടുന്നത്. 151-മുതല്‍ 350-വരെയോ അതില്‍ കൂടുതലയോ ആയാല്‍ സാഹചര്യം കടുത്ത പ്രതിസന്ധിയിലാകുമെന്ന് കണക്കാക്കും. മാലിന്യം കത്തിക്കുകയോ വെള്ളം തളിക്കാതെ തറ വൃത്തിയാക്കുകയോ ചെയ്താല്‍ സര്‍ക്കാര്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഡീസല്‍ ജനറേറ്ററുകള്‍ നിരോധിക്കുക, പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിക്കുക, ബസ്, മെട്രോ ഫ്രീക്വന്‍സി വര്‍ധിപ്പിക്കുക എന്നീ നടപടികളോടൊപ്പം കുട്ടികള്‍, പ്രായമായവര്‍, ശ്വാസകോശ സംബന്ധ അസുഖമുള്ളവര്‍ എന്നിവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ അടുത്ത ഘട്ടം നടപ്പിലാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.