മുംബൈ: ശിവസേന തര്‍ക്കത്തില്‍ ഉദ്ധവ് പക്ഷത്തെ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ഇനി മുതല്‍ ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നവും ഷിന്‍ഡേ വിഭാഗത്തിന് ഉപയോഗിക്കാം.
ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധ്യതയില്ലെന്ന് വിലയിരുത്തിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗിക പേരും ചിഹ്നവും ഷിന്‍ഡേ പക്ഷത്തിന് അനുവദിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ രാഷ്ട്രീയ ഭാവി കൂടി തുലാസിലായിരിക്കുകയാണ്.
ഉദ്ധവ് താക്കറെയുടെ പിതാവ് ബാല്‍താക്കറെ സ്ഥാപിച്ച പാര്‍ട്ടിയാണ് ശിവസേന. പാര്‍ട്ടിയുടെ അവകാശത്തെ ചൊല്ലി സുപ്രീം കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് നടപടി.
ഉദ്ധവ് താക്കറെ നയിക്കുന്ന വിഭാഗത്തിന് തീപ്പന്തം ആണ് ചിഹ്നം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 22 നാണ് ഏക്നാഥ് ഷിന്‍ഡെ പാര്‍ട്ടി പിളര്‍ത്തി ബിജെപി സഹായത്തോടെ മുഖ്യമന്ത്രിയായത്. പാര്‍ട്ടിയുടെ ഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും ഷിന്‍ഡെയ്ക്കൊപ്പമാണ്.
മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് ഉപ തിരഞ്ഞെടുപ്പിനിടെയാണ് അമ്പും വില്ലും ചിഹ്നത്തിനായി പോരുമുറുകിയത്. യഥാര്‍ഥ ശിവസേന തങ്ങളാണെന്നും ചിഹ്നം തങ്ങളുടേതാണെന്നും ഉദ്ധവ് താക്കറെ പക്ഷം വാദിച്ചു.
എന്നാല്‍ മത്സരത്തിനിറങ്ങുന്ന ഉദ്ധവ് പക്ഷത്തിന് അമ്പും വില്ലും ചിഹ്നം നല്‍കരുതെന്നാവശ്യപ്പെട്ട് ഷിന്‍ഡെ പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.