എറണാകുളം അങ്കമാലി അതിരൂപതയിൽ വിശ്വാസികളെ വിശ്വാസത്യാഗത്തിന് പ്രേരിപ്പിക്കുന്ന വൈദികർക്ക് കടുത്ത ശിക്ഷ നൽകണം: ടോണി ചിറ്റിലപ്പിള്ളി

എറണാകുളം അങ്കമാലി അതിരൂപതയിൽ വിശ്വാസികളെ വിശ്വാസത്യാഗത്തിന് പ്രേരിപ്പിക്കുന്ന വൈദികർക്ക് കടുത്ത ശിക്ഷ നൽകണം: ടോണി  ചിറ്റിലപ്പിള്ളി

എറണാകുളം: സീറോ മലബാർ സഭയിൽ ഇതിനകം എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രവർത്തിക്കുന്ന സഭയെ ഭീഷണിപ്പെടുത്തുന്ന ശക്തികളുടെ സാന്നിധ്യത്തെക്കുറിച്ചും മതനിന്ദ , വിഭജനം, വിശ്വാസത്യാഗം എന്നിവ അവതരിപ്പിക്കുന്ന ശക്തികളെക്കുറിച്ചും ബൈബിൾ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു.ഈ ശക്തികൾ ദൈവത്തിന് മാത്രമുള്ള പ്രത്യേകാവകാശങ്ങളും അധികാരവും അവകാശപ്പെട്ടു വിശ്വാസികളെ വഴി തെറ്റിക്കുന്നു.അപ്പ.പ്രവർത്തികൾ 20 :29-30 " ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടു പോകാന്‍വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും".
സഭയുടെ ഏകീകൃത വിശുദ്ധ കുർബാനയെന്ന കൂദാശ വിശ്വാസികൾക്ക് നിഷേധിക്കുന്ന എറണാകുളം അങ്കമാലി അതിരൂപത വൈദികരുടെ മാരക പാപാവസ്ഥ കടുത്ത സഭാനടപടികൾക്ക് കാരണഭൂതമാണ്. 

യുവജനങ്ങളും കുട്ടികളും വിശ്വാസപരിശീലകരും സഭയിൽ നിന്ന് അകന്നു പോകാൻ ഈ വൈദികരുടെ നിലപാടുകൾ കാരണമായി.വിശുദ്ധ കുർബാനയെ ആയുധമാക്കി വിശ്വാസികളെ ചിതറിച്ച വൈദികരുടെ നടപടി കടുത്ത ശിക്ഷകൾക്ക് പര്യാപ്തമാണ്.മാർപാപ്പയുടെയും,അവിടുന്ന് നിയമിച്ച അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററെയും,സീറോ മലബാർ സിനഡിനെയും ധിക്കരിച്ച്‌ പാവപ്പെട്ട വിശ്വാസികളെ വിശ്വാസ ത്യാഗത്തിന് പ്രേരിപ്പിച്ച വൈദികർക്ക് സഭയുടെ നിയമപ്രകാരം ഉള്ള ശിക്ഷകൾ നൽകി തിരുസഭയെ എറണാകുളത്ത് വീണ്ടെടുക്കണമെന്ന് വത്തിക്കാനിലെ പരിശുദ്ധ സിംഹാസനത്തോട് ഞാൻ അപേക്ഷിക്കുന്നു.

സഭയുടെ ഭരണം അരാജകവാദികളായ വൈദികരുടെ കൈകളാൽ,അവരുടെ സ്വേച്ഛാധിപത്യത്താൽ ഹൈജാക്ക് ചെയ്യപ്പെട്ടു.സങ്കടകരമെന്നു പറയട്ടെ,

വിശ്വാസികളെ സേവിക്കുന്നതിനു പകരം സേവിക്കപ്പെടാൻ മാത്രമേ ഈ വൈദികർ ചിന്തിച്ചുള്ളൂ.വിശ്വാസികളെ നേർവഴിക്ക് നയിക്കാൻ നിയുക്തരായവർ തന്നെ അവരെ അന്ധകാരത്തിലേക്ക് തള്ളിവിട്ടു."യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍".മത്താ 24:4
2 തെസലോനിക്കാ 2:3 :" ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു".
എറണാകുളം അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങളിൽ  സഭയുടെ അംഗീകൃത പരിശുദ്ധ കുർബാന അർപ്പിക്കാത്ത സാഹചര്യം വരുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല.ഇവിടെ വിശ്വസ്ത പുരോഹിതര്‍ കഠിനമായ മാനസിക പീഡനങ്ങൾക്ക് വിധേയമാകുന്നു.എറണാകുളത്ത് ആത്‌മീയ അന്ധകാരവും അനുസരണക്കേടിന്റെ മൂടല്‍മഞ്ഞും വര്‍ദ്ധിച്ചുവരുന്നത് ഞാന്‍ കാണുന്നു.എല്ലാം വേഗം പുനര്‍ നിര്‍മ്മിക്കേണ്ടിയിരിക്കുന്നു,കാരണം,പുരോഹിതര്‍ പോലും, നശിപ്പിക്കുവാന്‍ അദ്ധ്വാനിക്കുന്നു.സഭയുടെ ശത്രുക്കള്‍, തങ്ങളുടെ പാതയില്‍ തടസ്സമായി നില്‍ക്കുന്ന ഭക്തരും ജ്ഞാനികളുമായ വിശ്വാസികളെ നശിപ്പിക്കുവാന്‍ ഉറച്ച തീരുമാനമെടുത്തിരിക്കുന്നു.തിരുസഭയ്‌ക്ക്‌ വേണ്ടി കൂടുതൽ പ്രാർത്ഥിക്കണം.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം CCC 675 ൽ ഇപ്രകാരം പറയുന്നു:"ക്രിസ്തുവിന്റെ രണ്ടാം വരവിന് മുൻപ് സഭ ഒരു അന്തിമ പരീക്ഷയിലൂടെ കടന്നുപോവും.ഇത് സകല വിശ്വാസികളുടെയും വിശ്വാസത്തെ പിടിച്ചു കുലുക്കും,വിശ്വാസത്യാഗം സംഭവിക്കും”.

പ്രിയ വിശ്വാസികളെ, ജാഗരൂകരായിരിക്കുവിൻ.എറണാകുളം അങ്കമാലി അതിരൂപതയിൽ നമ്മുടെ സഭയെ പരിരക്ഷിക്കുവാൻ പടപൊരുതുന്ന വിശ്വാസ സമൂഹത്തിനു വേണ്ടി പ്രാർത്ഥിക്കുവിൻ.നമ്മുടെ കർത്താവിന്റെ നീതി ഈ അതിരൂപതയിൽ നടപ്പിലാകുവാനും പരിശുദ്ധ സിംഹാസനവും സീറോ മലബാർ സിനഡ് പിതാക്കന്മാരും നമുക്ക് അനുവദിച്ചു നൽകിയ വിശുദ്ധ കുർബാനക്രമം നമ്മുടെ ദൈവാലയങ്ങളിൽ അർപ്പിക്കപ്പെടുവാനും ദൈവം കരുണയാകട്ടെയെന്ന് പ്രാർത്ഥിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.