തിരുവനന്തപുരം: കോടതിയില്‍ തെളിവിനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലിതിന്നെന്ന് പ്രോസിക്യൂഷന്‍. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം.
2016 ലാണ് തിരുവനന്തപുരം സ്വദേശി സാബുവിനെ 125 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവില്‍ 100 ഗ്രാം ശാസ്ത്രീയ പരിശോധനയ്ക്ക് വേണ്ടി അയച്ചു. 25 ഗ്രാം തെളിവായി കോടതിയുടെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചു.
വിചാണയ്ക്കിടെ തെളിവ് പരിശോധിച്ചപ്പോഴാണ് സൂക്ഷിച്ചിരുന്ന കഞ്ചാവിന്റെ പകുതി നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതെങ്ങനെ സംഭവിച്ചു എന്ന കോടതിയുടെ ചോദ്യത്തിനാണ് ചിലപ്പോള്‍ എലി തിന്നതാകാം എന്ന് പ്രോസിക്യൂട്ടര്‍ മറുപടി നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.