ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മൂന്നാമതു സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചു

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മൂന്നാമതു  സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചു

ഗ്രേറ്റ് ബ്രിട്ടൻ: രൂപതാ ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഫെബ്രുവരി 18 മുതൽ ആരംഭിക്കുന്നു. മുൻവർഷങ്ങളിൽ നടത്തിയതുപോലെതന്നെ വിവിധ പ്രായപരിധികളിലായിട്ടായിരിക്കും മത്സരങ്ങൾ നടത്തുക. മിശിഹായുടെ പീഡാസഹങ്ങളെ അനുസ്മരിക്കുന്ന വലിയനോമ്പിലെ ആഴ്ചകളിൽ മത്സരത്തിനുള്ള ഭാഗങ്ങൾ വായിക്കാനും അതിനെകുറിച്ച് ധ്യാനിക്കുവാനും കൂടുതൽ വിചിന്തനം ചെയ്യുവാനും തുടർന്ന് ഈസ്റ്ററിന് ശേഷം മത്സരത്തിലേക്ക് പ്രവേശിക്കാനും സാധിക്കുന്ന രീതിയിലാണ് മത്സരങ്ങളെ ക്രമീകരിച്ചിരിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ അംഗങ്ങളായിരിക്കുന്ന ഇടവക/ മിഷൻ/ പ്രൊപ്പോസഡ്‌ മിഷൻ അംഗങ്ങൾക്കായിരിക്കും മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുക. കുട്ടികളുടെ പ്രയപരിധിയിൽ മത്സരിക്കുന്നവർ രൂപതയിലെ മതപഠന ക്ലാസ്സുകളിൽ പഠിക്കുന്നവരായിരിക്കണം.  വിവിധ ഘട്ടങ്ങളിലായി നടത്തപ്പെടുന്ന സുവാറ 2023 മത്സരങ്ങളുടെ ഫൈനൽ മത്സരമൊഴികെ ബാക്കി മത്സരങ്ങളെല്ലാം ഓൺലൈൻ ആയിട്ടാണ് നടത്തുക. 


ഫൈനൽ മത്സരങ്ങൾ ജൂൺ മൂന്നിന് നടത്തപ്പെടും. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫോമും നിയമാവലിയും ഫെബ്രുവരി 18 മുതൽ ബൈബിൾ അപ്പസ്റ്റലേറ്റ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഏപ്രിൽ 17 ന് ആയിരിക്കും. ആദ്യ സുവാറ മത്സരത്തിൽ പങ്കെടുത്ത രണ്ടായിരത്തില്പരം കുട്ടികളുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം ബൈബിൾ, ബൈബിൾ ഇല്ലാത്തവർക്ക് കൊടുക്കാൻ സാധിച്ചു.

കൂടുതൽ ആൾക്കാർ ബ്രിട്ടനിലേക്ക് എത്തിയതോടെ കഴിഞ്ഞ വര്ഷങ്ങളെക്കാളും കൂടുതൽ മത്സാർത്ഥികൾ ഈ വർഷത്തെ സുവാറ 2023 ബൈബിൾ ക്വിസ് മത്സരങ്ങളിൽ ഉണ്ടാവും. ഏപ്രിൽ മാസം 15 ന് പരിശീലന മത്സരത്തോടെ ആരംഭിക്കുന്ന സുവാറ 2023 മത്സരങ്ങൾ വിവിധ റൗണ്ടുകൾ പൂർത്തിയാക്കി ജൂൺ 3 ന് ഫൈനൽ മത്സരങ്ങൾ നടത്തക്ക രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സര ദിവസങ്ങളിൽ, ശനിയാഴ്ച 6 .30 മുതൽ വിവിധ പ്രായപരിധിയിലുള്ളവർക്കായി വിവിധ സമയങ്ങളിലായി മത്സരങ്ങൾ നടത്തപ്പെടും.

മത്സരത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസ് ആയ ഇരുന്നൂറ്റിയമ്പത്, നൂറ്റിയമ്പത്, നൂറ് പൗണ്ടുകൾ വീതം ഒന്ന , രണ്ടു, മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം ലഭിക്കും . മത്സരങ്ങളെക്കുറിച്ചും മത്സരങ്ങളുടെ സമയത്തെക്കുറിച്ചും അറിയുന്നതിനായി ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്സൈറ്റ് സന്ദർശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.