ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി; ആദായ നികുതി വകുപ്പ് റെയ്ഡിനെതിരെ ബിബിസി

ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി; ആദായ നികുതി വകുപ്പ് റെയ്ഡിനെതിരെ ബിബിസി

ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനക്കിടെ ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ സാധിച്ചില്ലെന്ന് ബിബിസി. പരിശോധനയെ കുറിച്ച് ബിബിസി ഹിന്ദിയിലാണ് ലേഖനം വന്നത്.

ആദായ നികുതി വകുപ്പിന്റെ ചോദ്യങ്ങള്‍ക്ക് എല്ലാം കൃത്യമായി മറുപടി നല്‍കി. പരിശോധന നടന്ന ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മണിക്കൂറുകളോളം ജോലി ചെയ്യാന്‍ ആയില്ല.

ഐടി ഉദ്യോഗസ്ഥരും പൊലീസും പലരോടും മോശമായി പെരുമാറി എന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. സര്‍വേ നടക്കുന്ന സമയത്ത് ഇത് സംബന്ധിച്ച് ഒന്നും എഴുതാന്‍ ഡല്‍ഹി ഓഫീസിലെ ജീവനക്കാരെ അനുവദിച്ചില്ല.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ ബുള്ളറ്റിന്‍ സമയം ആയപ്പോഴാണ് ഹിന്ദി ഇംഗ്ലീഷ് മാധ്യമ പ്രവര്‍ത്തകരെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതെന്നും ലേഖനത്തില്‍ പറയുന്നു. ക്രമക്കേട് സംബന്ധിച്ച് ഐടി വിഭാഗം എന്തെങ്കിലും വിശദീകരണം ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും ബിബിസി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.