ത്രിപുരയില്‍ സിപിഎം- ബിജെപി സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

ത്രിപുരയില്‍ സിപിഎം- ബിജെപി സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

അഗര്‍ത്തല: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയില്‍ വന്‍ സംഘര്‍ഷം. ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ബഗാന്‍ ബസാര്‍ സ്വദേശി ദിലിപ് ശുക്ലദാസാണ് കൊല്ലപ്പെട്ടത്.

ബിജെപി പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് ത്രിപുര പൊലീസിന്റെ വിശദീകരണം.

ത്രിപുരയിലെ വിവിധയിടങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിശാല്‍ഘഡില്‍ അക്രമികള്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന് തീയിട്ടു. വിവിധ സംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ 16 കേസ് രജിസ്റ്റര്‍ ചെയ്യുകയും 21 പേരെ അറസ്റ്റ് ചെയ്യുകയും ച്യെതിട്ടുണ്ട്.

സംസ്ഥാനത്ത് വന്‍ അര്‍ധസൈനിക പൊലീസ് വിന്യാസം നിലനില്‍ക്കേയാണ് സംഘര്‍ഷങ്ങള്‍ തടരുന്നത്. സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരെ ത്രിപുര പ്രതിപക്ഷ നേതാവ് മണിക്ക് സന്ദര്‍ശിച്ചു.

സംസ്ഥാനത്ത് വന്‍ അര്‍ധസൈനിക പൊലീസ് വിന്യാസം നിലനില്‍ക്കേയാണ് സംഘര്‍ഷങ്ങള്‍ തടരുന്നത്. വ്യാഴാഴ്ചയായിരുന്നു ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടന്നത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.