ദുബായ്: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയായ ഗള്‍ഫ് ഫുഡിന് ഇന്ന് തുടക്കം. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ 20 മുതല്‍ 24 വരെയാണ് ഗള്‍ഫ് ഫുഡ് നടക്കുക. പുതുതായി എത്തിയ 1500 പ്രദർശകരുള്‍പ്പടെ 5000 ത്തോളം പ്രദർശകരാണ് ഗള്‍ഫ് ഫുഡിന്‍റെ 28മത് എഡിഷനില്‍ എത്തുന്നത്. ലോകമെമ്പാടുമുളള ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ പ്രദർശിപ്പിക്കാനുളള വേദിയാണ് ഗള്‍ഫ് ഫുഡ് ഒരുക്കുന്നത്.
ആഗോളതലത്തില്‍ ഭക്ഷ്യ-ഇന്ധന-അവശ്യ സാധനങ്ങളുടെ വില വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ ഗള്‍ഫ് ഫുഡ് എത്തുന്നതെന്നുളളതും പ്രധാനം. ആരോഗ്യകരവും കൂടുതൽ പ്രതിരോധശേഷിയുള്ളതുമായ ഭക്ഷണ സമ്പ്രദായത്തിലേക്ക് നീങ്ങാൻ സഹായിക്കുന്നതിൽ ഭക്ഷ്യ വ്യവസായത്തിന് വലിയ പങ്കുണ്ട്. കോപ് 28 ന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുകയാണ് യുഎഇ. കമ്പനികള്‍ക്ക് സുസ്ഥിരമായ ഭക്ഷ്യ ഉൽപ്പാദനത്തിലേക്കും ഉപഭോഗത്തിലേക്കുമുള്ള മാറ്റം തുടരാനുമുള്ള നിർണായക അവസരമായി ഗൾഫുഡ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫുഡ് മെറ്റാവേഴ്സ് അടക്കം നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനുളള സാധ്യതകളും ഗള്‍ഫ് ഫുഡ് മുന്നോട്ട് വയ്ക്കുന്നു. വിവിധ കമ്പനികള്‍ക്ക് പരസ്പര സഹകരണത്തിനുളള സാധ്യകളും ഗള്‍ഫ് ഫുഡ് മുന്നോട്ട് വയ്ക്കുന്നു. നവീന കാഴ്ചപ്പാടുകളുമായി എത്തുന്ന പ്രദർശകർക്ക് 10,000 സ്ക്വയർ മീറ്ററിൽ പ്രത്യേക സംവിധാനവും ഇത്തവണ ഗൾഫുഡിൽ ഒരുക്കിയിട്ടുണ്ട്. ഗള്‍ഫ് ഫുഡ് സന്ദർശിക്കാനെത്തുന്നവരുടെ എണ്ണത്തിലും ഇത്തവണ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്.
ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ഗള്‍ഫ് ഫുഡ് സന്ദർശിക്കാനായി എത്തുന്നവർക്ക് സൗജന്യ ബസ് ഷട്ടില്‍ സർവ്വീസ്, പാർക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍റർ ഭാഗത്ത് പാർക്കിംഗ് സൗകര്യം ലഭ്യമാണ്. കൂടാതെ ദുബായ് മാൾ സബീൽ എക്സ്പാൻഷൻ പാർക്കിംഗ്, അൽ വാസൽ ക്ലബിനു മുന്നിൽ പൊതു പാർക്കിംഗ്, അൽ കിഫാഫിലെ ബഹുനില പാർക്കിംഗ് എന്നിവയും സന്ദർശകർക്ക് ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.