തിരുവനന്തപുരം; ഇസ്രയേലിലെ കൃഷി രീതികള്‍ പഠിക്കാന്‍ സംസ്ഥാനത്തു നിന്നു പോയ സംഘം തിരിച്ചെത്തി. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചത്തെ ഇസ്രയേല്‍ സന്ദര്‍ശനത്തിനു ശേഷമാണ് തിരിച്ചെത്തുന്നത്.
അസേതമയം സംഘത്തിലുണ്ടായിരുന്ന ബിജു കുര്യനെപ്പറ്റി ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. 27 അംഗ സംഘത്തിലുണ്ടായിരുന്ന കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ബിജു അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു. ഇയാള്‍ക്കു വേണ്ടി ഇസ്രയേല്‍ ഇന്റലിജന്‍സ് തിരച്ചില്‍ തുടരുകയാണ്. ബിജുവിന്റെ വിരലടയാളം ഇസ്രയേല്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. മെയ് എട്ടുവരെ വീസയ്ക്ക് കാലാവധിയുണ്ട്. അതിനകം ബിജു കേരളത്തിലേക്കു മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും.
കഴിഞ്ഞ 12നാണ് ഇസ്രയേലിലെ കൃഷി രീതികള്‍ പഠിക്കാന്‍ കര്‍ഷകര്‍ ഉള്‍പ്പടെയുള്ള സംഘം സംസ്ഥാനത്തു നിന്നു പുറപ്പെട്ടത്. 17 ന് രാത്രി മുതല്‍ ബിജുവിനെ ഇസ്രയേലിലെ ഹെര്‍സ് ലിയയിലെ ഹോട്ടലില്‍ നിന്ന് കാണാതാവുകയായിരുന്നു. ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് സംഘം ഇസ്രയേല്‍ പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി. അതിനിടെ താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജുകുര്യന്‍ 16 ന് ഭാര്യയ്ക്കു വാട്‌സാപ്പില്‍ ശബ്ദ സന്ദേശം അയച്ചിരുന്നതായി സഹോദരന്‍ ബെന്നി പറഞ്ഞു.
ബിജുവിന്റേത് ആസൃത്രിത നീക്കമായിരുന്നു എന്നാണ് കൃഷി മന്ത്രി പറഞ്ഞത്. വിദേശ രാജ്യത്തെ കേസ് ആയതിനാല്‍ വിദഗ്ധരുമായി ആലോചിച്ച ശേഷമാകും നിയമനടപടിയിലേക്കു കടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് വര്‍ഷത്തിലേറെ കൃഷി പരിചയവും ഒരു ഏക്കറിനു മുകളില്‍ കൃഷിഭൂമിയും ഉള്ള 50 വയസ് പൂര്‍ത്തിയാകാത്ത കര്‍ഷകരില്‍ നിന്നുള്ള അപേക്ഷ സ്വീകരിച്ചാണ് ബിജുവിനെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.