കണ്ണൂര്‍: തലശേരി അതിരൂപതയുടെ കീഴിലുള്ള സ്‌കൂളുകളില്‍ മദ്രസാ പഠനത്തിനു തുടക്കമിടുന്നു എന്ന വ്യാജ പ്രചരണം തികച്ചും തെറ്റുദ്ധാരണജനകമെന്ന് തലശേരി അതിരൂപത. ഇത്തരം തെറ്റായ വാര്‍ത്തകള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്ന് അതിരൂപത വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു.
അതിരൂപതയുടെ കീഴിലുള്ള സ്‌കൂളുകളില്‍ മദ്രസാ പഠനത്തിനു തുടക്കമിടുന്നു എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച് വാട്‌സ് ആപിലൂടെ വ്യജവാര്‍ത്ത ഇന്നലെ മുതലാണ് പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പിതാവിന്റെ അധ്യക്ഷതയില്‍ ഒരു മുസ്ലീം സംഘടനയുമായി യോഗം ചേര്‍ന്ന് തലശേരി അതിരൂപതയുടെ കീഴിലുള്ള സ്‌കൂളുകളില്‍ മദ്രസ പഠനത്തിനു സൗകര്യമൊരുക്കാന്‍ തീരുമാനമെടുത്ത് പ്രസ്താവന ഇറക്കി എന്ന രീതിയിലുള്ള വ്യാജവാര്‍ത്തയും തികച്ചും വ്യാജവും തെറ്റിദ്ധാരണ പറത്തുന്നതുമാണെന്നും അതിരൂപത വ്യക്തമാക്കി.
ദുരുദ്ദേശപരമായി വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം ക്രൈസ്തവ സമുദായത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കുകയും സമാധാനത്തോടെ ജീവിക്കുന്നവരുടെ ഇടയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുകയുമാണെന്നും അതിരൂപത ഓര്‍മ്മപ്പെടുത്തി.
അതേസമയം തലശേരി അതി രൂപതയുടെ പേരില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു.
പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍.പി സ്‌കൂളിലെ അടുത്ത വര്‍ഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് ഇറക്കിയ നോട്ടീസിലെ അറബിക് ഭാഷ പഠനത്തിന് പ്രത്യേക സൗകര്യം എന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളാണ് ക്രൈസ്തവ സമൂഹത്തില്‍ തെറ്റിദ്ധാരണ ഉളവാക്കാന്‍ ഇടയാക്കിയത്.
1951ല്‍ സ്ഥാപിതമായതാണ് പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍.പി സ്‌കൂള്‍. ഈ സ്‌കൂളില്‍ 1973 മുതല്‍ അറബിക് തസ്തിക സര്‍ക്കാര്‍ അംഗീകരിച്ച് തന്നിട്ടുള്ളതും അധ്യാപനം നടത്തികൊണ്ടിരിക്കുന്നതുമാണ്. അറബിക് പഠനത്തിന് പ്രത്യേക സൗകര്യം ഒരുക്കുകയല്ല നിലനിന്നിരുന്ന സൗകര്യത്തെക്കുറിച്ച് സൂചിപ്പിച്ചു എന്ന് മാത്രമേയുള്ളൂ. അതിരൂപതയുടെ കീഴിലുള്ള മിക്ക സ്‌കൂളുകളിലും സംസ്‌കൃതം, ഉറുദു, അറബിക് എന്നീ ഭാഷകളും പഠിപ്പിക്കുന്നുണ്ട്.
നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വാര്‍ത്തയുടെ സത്യാവസ്ഥ നിങ്ങള്‍ മനസ്സിലാക്കണം എന്ന് ആഗ്രഹിക്കുന്നു. അറബിക് പഠനം, മദ്രസ പഠനം എന്നിവയുമായി ബന്ധപ്പെട്ട് അതിരൂപതാ തലത്തിലോ, സ്‌കൂള്‍ തലത്തിലോ ആരുമായും യാതൊരുവിധ ചര്‍ച്ചയും നടത്തിയിട്ടില്ല. അറബിക് ഭാഷ പഠനത്തിന് പതിറ്റാണ്ടുകളായി സ്‌കൂളുകളിലുള്ള സൗകര്യത്ത മദ്രസ പഠനം എന്ന പേരില്‍ ദുര്‍വ്യാഖ്യാനം ചെയ്തു ജനങ്ങളില്‍ തെറ്റിധാരണയും മതസ്പര്‍ധയും ഉളവാക്കുന്ന ഇത്തരം ഗൂഢ ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്ന് അതിരൂപത ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.