ഫവ്രിയിലൂ‍ടെ 24 മണിക്കൂറിനുളളില്‍ എമിറേറ്റ്സ് ഐഡി ലഭിക്കുമെന്ന് അധികൃതർ

ഫവ്രിയിലൂ‍ടെ 24 മണിക്കൂറിനുളളില്‍ എമിറേറ്റ്സ് ഐഡി ലഭിക്കുമെന്ന് അധികൃതർ

ദുബായ് :യുഎഇയിലെ താമസക്കാർക്ക് ഫവ്രിയെന്ന സംവിധാനത്തിലൂടെ എമിറേറ്റ്സ് ഐഡി വേഗത്തില്‍ ലഭ്യമാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് പോർട് സെക്യൂരിറ്റി. അത്യാവശ്യഘട്ടങ്ങളില്‍ ചെറിയ തുക ഫീസായി നല്‍കി 24 മണിക്കൂറിനുളളില്‍ ഫവ്രി സേവനം പ്രയോജനപ്പെടുത്താം. ആദ്യ ഘട്ട രജിസ്ട്രഷന്‍ നടത്തുമ്പോഴും പുതുക്കുമ്പോഴും ഐഡി നഷ്ടപ്പെട്ടാലും സേവനം പ്രയോജനപ്പെടുത്താം.എന്നാല്‍ ആദ്യഘട്ട രജിസ്ട്രേന്‍ നടത്തുമ്പോള്‍ യുഎഇ -ജിസിസി സ്വദേശികള്‍ക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവുക. യുഎഇ -ജിസിസി സ്വദേശികള്‍ അല്ലാത്ത താമസക്കാർക്ക് ഐഡി നഷ്ടപ്പെട്ടാലും നശിച്ചുപോയെങ്കിലോ സേവനം ഉപയോഗിക്കാം.

എമിറേറ്റ് ഐഡി ലഭിക്കാന്‍ 300 ദിർഹമാണ് ഫീസ്. ടൈപ്പീംഗ് സെന്‍ററുകള്‍ മുഖേനയാണ് നല്‍കുന്നതെങ്കില്‍ 70 ദിർഹം സർവീസ് ചാർജും നല്‍കണം.ഓണ്‍ലൈനിലൂടെയാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ 40 ദിർഹമാണ് ഫീസ്. എക്സ്പ്രസ് സേവനത്തിന് അധികമായി 150 ദിർഹം നല്‍കണം. എമിറേറ്റസ് പോസ്റ്റുമായി ബന്ധപ്പെട്ട് ഐഡിയുടെ വിവരങ്ങള്‍ തേടാം.
അബുദബിയിലെ അല്‍ ജസീറയിലും ഖലീഫ സിറ്റിയിലുമുളള ഐസിപി കസ്റ്റമേഴ്സ് ഹാപ്പിനസ് കേന്ദ്രങ്ങളില്‍ സേവനം ലഭ്യമാണ്. കൂടാതെ പടിഞ്ഞാറന്‍ മേഖലയിലെ മദീനത്ത് സായിദ് ദുബായില്‍ അല്‍ ബർഷ, അല്‍ റഷീദിയ, കരാമ എന്നിവിടങ്ങളിലും അലൈന്‍ സെന്‍റർ ഷാർജ സെന്‍റർ, അജ്മാന്‍ സെന്‍റർ, ഫുജൈറ സെന്‍റർ, റാസല്‍ ഖൈമ സെന്‍റർ എന്നിവിടങ്ങളിലെ ഐസിപി കസ്റ്റമേഴ്സ് ഹാപ്പിനസ് കേന്ദ്രങ്ങളിലും സേവനം ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.