ആലപ്പുഴ: എസ്എഫ്‌ഐക്കാരിയെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ഹെല്‍മെറ്റ് വെച്ച് മര്‍ദിച്ച ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി പുറത്താക്കി. ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹി അമ്പാടി ഉണ്ണിയെയാണ് പാര്‍ട്ടി പുറത്താക്കിയത്. എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് ചിന്നുവിനെയാണ് ഉണ്ണി ആക്രമിച്ചത്. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എസ്എഫ്‌ഐയുടെ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ അമ്പാടി ഉണ്ണിക്കെതിരെയാണ് ഡിവൈഎഫ്‌ഐ നടപടിയെടുത്തത്. ഇദ്ദേഹത്തിന് എതിരായ തുടര്‍നടപടികള്‍ ഇന്ന് നടക്കുന്ന ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ നേതൃ യോഗത്തിലാകും തീരുമാനിക്കുക.
തന്റെ വിവാഹം മുടക്കിയത് ചിന്നുവാണെന്നും ഇതിന്റെ പക പോക്കിയതാണ് അമ്പാടിയെന്നുമാണ് റിപ്പോര്‍ട്ട്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചിന്നുവിനെ അമ്പാടിയാണ് ബൈക്കിടിച്ചു വീഴ്ത്തിയത്. ശേഷം മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നു ഹരിപ്പാട് ചികിത്സയിലാണ്. മര്‍ദ്ദനമേറ്റ് ചിന്നുവിന് അപസ്മാരം വന്നപ്പോള്‍ പ്രതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന വിഷ്ണു പറയുന്നു.
അമ്പാടി ഉണ്ണിയുടെ സ്വഭാവദൂഷ്യത്തെ കുറിച്ച് ചിന്നു അമ്പാടിയുടെ 'ഭാവി വധു' ആകേണ്ടിയിരുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. ഇന്നലെ ആയിരുന്നു സംഭവം. അവിടെ നിന്ന് മടങ്ങി വരുന്ന വഴിയായിരുന്നു ആക്രമണം. അമ്പാടി ഉണ്ണിക്കൊപ്പം എസ്എഫ്ഐ നേതാവിനെ മര്‍ദ്ദിക്കാന്‍ ഏതാനും സിപിഎം അനുഭാവികളും ഉണ്ടായിരുന്നു. അമ്പാടി ഉണ്ണിക്കെതിരെ ചിന്നുവും ഏതാനും പെണ്‍കുട്ടികളും സിപിഎം ഏരിയ നേതൃത്വത്തിനും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യവും അമ്പാടിക്ക് ചിന്നുവിനോട് ഉണ്ടായിരുന്നുവെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.