നാലു വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു

നാലു വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു

ഹൈദരാബാദ്: നാലു വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി. വാച്ച്മാന്‍ ആയി ജോലി ചെയ്യുന്നയാളുടെ മകനാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. നായ്ക്കള്‍ കടിച്ചുകീറിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ഹൈദരാബാദില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിസിടി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കുട്ടി തെരുവിലൂടെ നടന്നു നീങ്ങുന്നതും നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ചുറ്റും ആരും ഉള്ളതായി ദൃശ്യങ്ങളില്‍ ഇല്ല. മറ്റു വിവരങ്ങള്‍ വെളിവായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.