ദുബായ്: ദുബായ് വിമാനത്താവളത്തില്‍ യാത്രാക്കാരുടെ എണ്ണത്തില്‍ വർദ്ധനവ്. 2022 ല്‍ 66 ദശലക്ഷം പേരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. 2021 നെ അപേക്ഷിച്ച് 127 ശതമാനമാണ് വർദ്ധനവ്. 2021 ലെ നാലാം പാദത്തെ അപേക്ഷിച്ച് 67 ശതമാനത്തിന്‍റെ വർദ്ധനവോടെ ഒരുകോടി 97ലക്ഷത്തിലധികം യാത്രാക്കാരാണ് കഴിഞ്ഞവർഷം അവസാന പാദത്തില്‍ യാത്ര ചെയ്തത്. വ്യോമമേഖല ശക്തമായ തിരിച്ചുവരവ് നടത്തുന്ന വർഷമായിരിക്കും 2022 എന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ പ്രതീക്ഷിച്ചതിലും വളരെ വലിയ തോതില്‍ യാത്രാക്കാരെത്തി. വെല്ലുവിളി അവസരമാക്കി മാറ്റാന്‍ കഴിഞ്ഞുവെന്നും ദുബായ് വിമാനത്താവള സിഇഒ പോള്‍ ഗ്രിഫിത്ത് പറഞ്ഞു. യാത്രാമേഖല കോവിഡിന് ശേഷമുളള ശക്തമായ തിരിച്ചു വരവിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എയർ ഷോയ്ക്കും കോപ് 28 നും ആതിഥ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. അതുകൊണ്ടു തന്നെ 2023 ല്‍ യാത്രാക്കാരുടെ എണ്ണം 78 ദശലക്ഷമാകുമെന്നാണ് പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.