ദ്വാരക സിയോണ്‍ ധ്യാന കേന്ദ്രത്തില്‍ കൃപാഭിഷേകം കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും

ദ്വാരക സിയോണ്‍ ധ്യാന കേന്ദ്രത്തില്‍ കൃപാഭിഷേകം കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും

മാനന്തവാടി: മാനന്തവാടി രൂപതയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഈ മാസം 22 മുതല്‍ 26 വരെ ദ്വാരക സിയോണ്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് അണക്കര ധ്യാനകേന്ദ്രം ഡയറക്ടര്‍ ഡോമനിക് വാളന്‍മനാല്‍ നയിക്കുന്ന കൃപാഭിഷേകം കണ്‍വെന്‍ഷന്‍ നടക്കുമെന്ന് രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരമംഗലം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് മൂന്നര വരെയായിരിക്കും കണ്‍വെന്‍ഷന്‍.

പങ്കെടുക്കുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനും, കുമ്പസാരത്തിനും, കൗണ്‍സിലിങ്ങിനും അവസരം ഉണ്ടായിരിക്കുന്നതാണ്. വികാരി ജനറാള്‍ പോള്‍ മുണ്ടോളിക്കല്‍ ചെയര്‍മാനും, ഫാ. തോമസ് മണക്കുന്നേല്‍ വൈസ് ചെയര്‍മാനും, ഫാ. ബിജു മാവറ ജനറല്‍ കണ്‍വീനറും, ഫാ. സോണി വാഴക്കാട്ട് കണ്‍വീനറും, ജോസ് വട്ടക്കുന്നേല്‍ ജോയിന്‍ കണ്‍വീനറുമാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.

15 ഓളം കമ്മറ്റികള്‍ കണ്‍വെന്‍ഷന്‍ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു. പങ്കെടുക്കുന്ന രോഗികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ നിന്ന് കണ്‍വെന്‍ഷന് വരുന്നവര്‍ക്ക് പൊതു വാഹന സൗകര്യങ്ങള്‍ ഒരുക്കിയതായും സഹായ മെത്രാന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഫാ. തോമസ് കച്ചിറയിലും പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.