കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുന്നു.
പുല്‍പ്പള്ളി: കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാര്‍, വൈസ് പ്രസിഡന്റ് ശോഭാ സുകു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിന്ദു പ്രകാശ്, പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീദേവി മുല്ലക്കല്‍, ബാബു കണ്ടെത്തിങ്കര, മത്തായി ആതിര, ജയശ്രീ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയരാജ്, കെ.ജെ ദേവസ്യ, റെജി ഓലിക്കരോട്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സീന സ്വാഗതവും, സ്‌കൂള്‍ കോഡിനേറ്റര്‍ ഷിബു നന്ദിയും പറഞ്ഞു. കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിന്റെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടി ഒരു കുഴല്‍ കിണര്‍ അനുവദിച്ച് തരുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഭിന്നശേഷി മേഖലയ്ക്ക് ഏര്‍ലി ഇന്റര്‍വേഷന്‍ യൂണിറ്റ് വയനാട് ജില്ലയ്ക്ക് ഏറ്റവും ഉപകാരപ്രദമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.