ഒറ്റ ടിക്കറ്റില്‍ ഒന്നിലധികം യാത്രാ മാര്‍ഗങ്ങള്‍; പുതിയ ഗതാഗത നയം പരിഗണനയില്‍

 ഒറ്റ ടിക്കറ്റില്‍ ഒന്നിലധികം യാത്രാ മാര്‍ഗങ്ങള്‍; പുതിയ ഗതാഗത നയം പരിഗണനയില്‍

തിരുവനന്തപുരം: യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ ഒറ്റ ടിക്കറ്റില്‍ ഒന്നിലധികം യാത്രാ മാര്‍ഗങ്ങള്‍ കോര്‍ത്തിണക്കുന്ന സവിധാനം ഉള്‍പ്പെടെയുള്ള പുതിയ ഗതാഗത നയം സര്‍ക്കാര്‍ പരിഗണനയില്‍.

അതില്‍ത്തന്നെ വീട്ടുപടിക്കല്‍ പൊതുവാഹനങ്ങള്‍ എത്തുന്ന 'ഫസ്റ്റ് മൈല്‍ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി' യാണ് മുഖ്യം. ഓട്ടോ, ടാക്‌സി കാറുകള്‍, ടെമ്പോവാനുകള്‍ എന്നിവയെക്കൂടി ഉള്‍ക്കൊള്ളിച്ചാണിത്. ഇത്തരം വാഹനങ്ങളെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രക്കാരെ എത്തിക്കുന്ന ഫീഡര്‍ സര്‍വീസുകളായി ഉപയോഗിക്കും. ഇതിനായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും ഏകീകൃത ടിക്കറ്റ് സംവിധാനവും ഏര്‍പ്പെടുത്തും. ഓട്ടോ ഉള്‍പ്പെടെയുള്ളവയ്ക്ക് നിശ്ചിത വാടക സര്‍ക്കാര്‍ ലഭ്യമാക്കും.

സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയുടെയും സ്വകാര്യ മേഖലയുടെയും ബസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാരില്‍ 65 ലക്ഷം പേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ പൊതുഗതാഗതം ഉപേക്ഷിച്ച് സ്വകാര്യ വാഹനങ്ങളിലേക്ക് മാറിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൊതുഗതാഗതം ശക്തിപ്പെടുത്തിയില്ലെങ്കില്‍ വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും രൂക്ഷമാകുന്നതോടൊപ്പം അപകട നിരക്കും ഉയരും. ഇതൊഴിവാക്കാനാണ് പൊതു, സ്വകാര്യമേഖലകള്‍ ഏകോപിപ്പിച്ചുള്ള പദ്ധതി ആലോചിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.