ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന്

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന്. ഭരണകക്ഷിയായിരുന്ന ബിജെപിയെ തോല്‍പ്പിച്ച് എഎപി മികച്ച വിജയം നേടിയെങ്കിലും മേയറെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

എഎപി-ബിജെപി തര്‍ക്കത്തെ തുടര്‍ന്ന് മൂന്നു തവണ തിരഞ്ഞെടുപ്പ് മുടങ്ങിയിരുന്നു. പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചതോടെ മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ തിരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ഷൈലി ഒബ്റോയ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഡല്‍ഹി എംസിഡിയുടെ ആദ്യ യോഗം വിളിച്ച് 24 മണിക്കൂറിനുള്ളില്‍ നോട്ടീസ് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കു വോട്ട് ചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

1957 ലെ ഡിഎംസി ആക്ട് പ്രകാരം എംസിഡി തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സഭായോഗത്തില്‍ മേയറെയും ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കണം.

എന്നാല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിലേറെയായിട്ടും മേയറെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ജനുവരി ആറ്, ജനുവരി 24, ഫെബ്രുവരി ആറ് തീയതികളില്‍ സഭായോഗം വിളിച്ചിരുന്നുവെങ്കിലും ബിജെപി എഎപി സംഘര്‍ഷം മൂലം തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.