'ഇസ്ലാമാബാദില്‍ അളളാഹുവിന്റെ ഭരണം കൊണ്ടുവരും'; അഫ്ഗാനില്‍ നിന്നും താലീബാന്‍ ഭീകരര്‍ നുഴഞ്ഞുകയറുന്ന വീഡിയോ പുറത്ത്

'ഇസ്ലാമാബാദില്‍ അളളാഹുവിന്റെ ഭരണം കൊണ്ടുവരും'; അഫ്ഗാനില്‍ നിന്നും താലീബാന്‍ ഭീകരര്‍ നുഴഞ്ഞുകയറുന്ന വീഡിയോ പുറത്ത്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാനിലേക്ക് താലീബാന്‍ ഭീകരര്‍ നുഴഞ്ഞുകയറുന്ന ദൃശ്യങ്ങള്‍ പുറത്ത്. നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മഞ്ഞ് മലകളിലൂടെ തോക്ക് ധാരികളായ നൂറുകണക്കിന് മനുഷ്യര്‍ നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ വീഡിയില്‍ വ്യക്തമാണ്.

അള്ളാഹുവിന്റെ ഭരണം ഇസ്ലാമാബാദില്‍ കൊണ്ടുവരുമെന്നും വീഡിയോ പകര്‍ത്തിയ വ്യക്തി അവകാശപ്പെടുന്നു. മാത്രമല്ല, പാകിസ്ഥാനിനുള്ളത് യഥാര്‍ത്ഥ ഇസ്ലാം അല്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്.



തെഹ്രികെ ഇ താലീബാന്‍ എന്ന പാക് താലീബാന്‍ വലിയ തലവേദനയാണ് പാകിസ്ഥാന് ഉണ്ടാക്കുന്നത്. കഴിഞ്ഞ ആഴ്ച കറാച്ചിയിലെ പൊലീസ് ആസ്ഥാനം താലിബാന്‍ ആക്രമിച്ചിരുന്നു. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുളള പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

അതേസമയം ഇമ്രാന്‍ ഖാനാണ് താലീബാന് പിന്തുണ നല്‍കുന്നതെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് പാകിസ്ഥാനിലെ ഭരണപക്ഷ കക്ഷികളായ പിപിപിയും  നവാസ് ഷെരീഫ് പക്ഷവും. മുന്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അഫ്ഗാന്‍ താലിബാനോട് ടിടിപിയുമായി ചര്‍ച്ചകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി ആരോപിച്ചു. ടിടിപിയുമായി ടേബിള്‍ ചര്‍ച്ചകള്‍ സുഗമമാക്കാനായിരുന്നു ഇമ്രാന്‍ ഖാന്റെ ഭരണകാലത്ത് ശ്രമിച്ചത്. പാകിസ്ഥാന്‍ ജയിലുകളില്‍ നിന്ന് തീവ്രവാദികളെയും കമാന്‍ഡര്‍മാരെയും മോചിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പരസ്പര സമാധാന കരാറിലെത്താനാണ് സര്‍ക്കാര്‍ താലിബാനോട് ആവശ്യപ്പെട്ടിരുന്നതെന്ന് സര്‍ദാരി ആരോപിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.