പൊതുസ്ഥലങ്ങളിലെ കേബിള്‍; നടപടികളുടെ റിപ്പോര്‍ട്ട് മാര്‍ച്ച് 13 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

പൊതുസ്ഥലങ്ങളിലെ കേബിള്‍; നടപടികളുടെ റിപ്പോര്‍ട്ട് മാര്‍ച്ച് 13 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

കൊച്ചി: പൊതു സ്ഥലങ്ങളില്‍ കേബിള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ റിപ്പോര്‍ട്ട് മാര്‍ച്ച് 13 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍.

ഇക്കാര്യത്തില്‍ ശക്തമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികലാണ് സമര്‍പ്പിക്കേണ്ടത്.

തദ്ദേശ സ്വയം ഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്‍കിയത്.

കേബിള്‍ കുരുങ്ങിയുള്ള അപകടങ്ങള്‍ കൊച്ചി നഗരത്തില്‍ ആവര്‍ത്തിക്കുന്നത് ഗൗരവമായി കാണുന്നതായി ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.

ചെമ്പുമുക്ക് പള്ളിക്ക് സമീപം സ്‌കൂട്ടര്‍ യാത്രികനായ അലന്‍ ആല്‍ബര്‍ട്ട് കേബിള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച സംഭവത്തിലാണ് 2022 ഒക്ടോബര്‍ 27 ന് കമ്മിഷന്‍ വിശദമായ ഒരു ഉത്തരവ് സര്‍ക്കാരിന് നല്‍കിയിരുന്നത്.

കേബിളുകള്‍ സ്ഥാപിക്കുന്നതിനു മുമ്പ് അതാത് തദ്ദേശസ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പൊലീസിന്റെയും അനുമതിയും മേല്‍നോട്ടവും ഉറപ്പാക്കണമെന്നും പ്രസ്തുത ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.