ഹരിത വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതാണ് കേന്ദ്ര ബജറ്റ്; നരേന്ദ്ര മോഡി

ഹരിത വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതാണ് കേന്ദ്ര ബജറ്റ്; നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ഹരിത വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതാണ് 2023-24 ലെ കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബജറ്റിന് ശേഷമുള്ള ഹരിത വളര്‍ച്ചയെക്കുറിച്ചുള്ള ആദ്യ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2004 മുതല്‍ ഇന്ത്യയില്‍ വന്ന എല്ലാ പൊതു ബജറ്റുകളിലും ഒരു മാതൃകയുണ്ട്. ബിജെപി ഗവണ്‍മെന്റിന്റെ ഓരോ ബജറ്റും നിലവിലെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനൊപ്പം നവയുഗ പരിഷ്‌കാരങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണ് മാതൃക.

ഹരിത വളര്‍ച്ചയെ സംബന്ധിച്ച് ഈ വര്‍ഷത്തെ ബജറ്റില്‍ തയ്യാറാക്കിയ വ്യവസ്ഥകള്‍ നമ്മുടെ ഭാവി തലമുറയുടെ ശോഭനമായ ഭാവിയുടെ അടിത്തറയാണ്-മോദി പറഞ്ഞു.

പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ സ്രോതസുകളില്‍ ഇന്ത്യ എത്രത്തോളം കമാന്‍ഡിങ് സ്ഥാനത്താണോ അത്രയധികം മാറ്റം ലോകത്തിന് കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള ഗ്രീന്‍ എനര്‍ജി വിപണിയില്‍ ഇന്ത്യയെ ഒരു പ്രധാന പങ്കായി സ്ഥാപിക്കുന്നതിലും ഈ ബജറ്റ് വലിയ പങ്ക് വഹിക്കും. 15 വര്‍ഷത്തിലധികം പഴക്കമുള്ള 3 ലക്ഷത്തിലധികം വാഹനങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കുമെന്നും വാഹനങ്ങള്‍ സ്‌ക്രാപ്പിംഗിനായി 3000 കോടി രൂപ ബജറ്റില്‍ വകയിരുത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.