പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാന്‍ കഴിവവുള്ളവണ്ണം
ദീര്‍ഘങ്ങളാം കൈകളെ നല്‍കിയത്രേ
മനുഷ്യരെപ്പാരിലയച്ചതീശന്‍...'
അനശ്വരമായ ഈ കവിവാക്യം ചിലരെങ്കിലും പഠിച്ചിട്ടുണ്ടെങ്കിലും അത് ജീവിതത്തില്‍ പ്രാവര്‍ത്തീകമാക്കുന്നവരുടെ എണ്ണം കുറവാണ്. എന്നാല്‍ കര്‍ഷകര്‍ നേരിട്ട വെള്ള പ്രശ്‌നം ഒറ്റക്ക് സ്വന്തം പ്രയത്‌നത്തിലൂടെ പരിഹരിച്ച ഒരു കര്‍ഷകനുണ്ട് ലോങ്കി ഭുയാന്‍.
ബീഹാറിലെ കോതിവാ ഗ്രാമത്തിലെ കര്‍ഷകനാണ് ലോങ്കി. കന്നുകാലി വളര്‍ത്തലും കൃഷിയുമാണ് ഈ ഗ്രാമത്തിലുള്ളവരുടെ പ്രഘാന ഉപജീവന മാര്‍ഗം. എന്നാല്‍ വേനല്‍ക്കാലത്ത് വേണ്ടത്ര വെള്ളം ലഭിക്കാതെ ആകുമ്പോള്‍ പലരും വലയുന്നു. ചിലര്‍ കൃഷി പോലും ഉപേക്ഷിച്ചു. മഴക്കാലത്താകട്ടെ ഇവിടെ ജലം സമൃദ്ധവുമാണ്. എന്നാല്‍ ഈ ജലെ എങ്ങനെ വേനല്‍ക്കാലത്തേക്ക് സൂക്ഷിക്കാമെന്നും കൃഷിക്കായി പ്രയോജനപ്പെടുത്താമെന്നുമായിരുന്നു മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പേ ലോങ്കി ചിന്തിച്ചത്.
അങ്ങനെ അയാള്‍ സ്വയം ഒരു കനാല്‍ തയാറാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പലരും കൃഷി ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് പോയപ്പോഴും ലോങ്കി തന്റെ കന്നുകാലികളേയോ കൃഷിയിടമോ ഉപകേഷിച്ചില്ല. അദ്ദേഹം കന്നുകാലികളെ മേയാന്‍ വിട്ടിട്ട് മലഞ്ചെരുവില്‍ നിന്നും കനാല്‍ വെട്ടിയൊരുക്കാന്‍ തുടങ്ങി. മഴക്കാലത്ത് മലഞ്ചെരുവിലൂടെ കുത്തിയൊലിച്ചു പോകുന്ന ജലം താഴ്-വരയിലുള്ള കുളത്തില്‍ സംഭരിക്കുക എന്നതായിരുന്നു ലോങ്കിയുടെ ലക്ഷ്യം. ഒടുവില്‍ ആ ലക്ഷ്യവും അദ്ദേഹം പൂര്‍ത്തീകരിച്ചു.
മൂന്ന് കിലോമീറ്റര്‍ നീളത്തിലുള്ള കനാലാണ് സ്വയം ലോങ്കി വെട്ടിത്തെളിച്ചത്. മഴക്കാലത്ത് ഈ കനാലിലൂടെ വെള്ളം താഴ്-വരിയിലുള്ള കുളത്തില്‍ സംഭരിക്കപ്പെടുന്നു. മറ്റാരുടേയും സഹായമില്ലാതെയാണ് ഈ കര്‍ഷകന്‍ കനാല്‍ പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്റെ ജീവിതത്തില നല്ലകാലം മുഴുവന്‍ ഇതിനായി മാറ്റിവയ്ക്കുകയായിരുന്നു എന്നു വേണമെങ്കിലും പറയാം. അതും സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കേ പ്രശസ്തിക്കോ വേണ്ടിയല്ല. ദുരിതമനുഭവിക്കുന്ന അനേകം കര്‍ഷകര്‍ക്കു വേണ്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.