'എന്റെ രക്തത്തിനുവേണ്ടി ചിലര്‍ ദാഹിക്കുന്നു; ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതില്‍ പ്രതികരണവുമായി ഇ.പി ജയരാജന്‍

'എന്റെ രക്തത്തിനുവേണ്ടി ചിലര്‍ ദാഹിക്കുന്നു; ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതില്‍ പ്രതികരണവുമായി ഇ.പി ജയരാജന്‍

കൊച്ചി: വിവാദ ഇടനിലക്കാരന്‍ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഇ.പി ജയരാജന്‍. പ്രചരിക്കുന്ന വാര്‍ത്തിയില്‍ ഒരു അടിസ്ഥാനവുമില്ലെന്നും തെറ്റിദ്ധാരണ പരത്താനും വ്യക്തി ഹത്യ നടത്താനും ആസൂത്രിതമായ നീക്കമാണ് നടക്കുന്നതതെന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എന്റെ രക്തത്തിനുവേണ്ടി ചിലര്‍ ദാഹിക്കുന്നുണ്ടാവും. അവര്‍ നല്ലവണ്ണം കുടിക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെയാണ് ജയരാജന്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തത്.

ചില മാധ്യമങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനും എന്നെ വ്യക്തി ഹത്യ നടത്താനും ആസൂത്രിതമായ പ്രചരണം അഴിച്ചുവിട്ടിരിക്കുകയാണ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടത്തിക്കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച രോഗബാധിതനായ ഒരു പാര്‍ട്ടി പ്രവര്‍ത്തനകനെ കാണാനാണ് കൊച്ചിയില്‍ എത്തിയത്. മടങ്ങുമ്പോള്‍ വെണ്ണലയിലെ ഒരുക്ഷേത്രത്തിലെ പരിപാടിയിലേക്ക് ഇപ്പോള്‍ സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എം.പി മുരളി ക്ഷണിച്ചു. അവിടെയെത്തിയപ്പോള്‍ തോമസ് മാഷും അവിടെയുണ്ട്. അപ്പോഴാണ് ഏറ്റവും സീനിയറായ ഒരു അമ്മയുണ്ടെന്നും അവരെ ആദരിക്കണമെന്നും ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ പറഞ്ഞതെന്ന് ജയരാജന്‍ വ്യക്തമാക്കുന്നു.

ക്ഷേത്ര കമ്മിറ്റികാര്‍ കൊണ്ടുവന്ന ഷാള്‍ അണിയിച്ചു തന്നെയാണ് അവരെ ആദരിച്ചത്. അവിടെയാണ് നന്ദകുമാര്‍ ഉണ്ടായിരുന്നത്. ചടങ്ങിന് ശേഷം പോകാനിറങ്ങിയപ്പോള്‍ ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന് ക്ഷേത്ര കമ്മിറ്റിക്കാര്‍ പറഞ്ഞു. ഇതാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പാര്‍ട്ടിയെ ഏതെല്ലാം തരത്തില്‍ ആക്രമിക്കാന്‍ കഴിയുമോ ആ തരത്തില്‍ ആക്രമിക്കാനുള്ള ലക്ഷ്യമാണ് ചിലര്‍ സ്വീകരിച്ചത്. ഇത്തരത്തിലുള്ള നടപടികള്‍ അപലപനീയമാണെന്നും ജയരാജന്‍ പറഞ്ഞു.

എന്റെ രക്തത്തിനുവേണ്ടി ചിലര്‍ ദാഹിക്കുന്നുണ്ടാവും. അവര്‍ നല്ലവണ്ണം കുടിക്കട്ടെ. ജാഥയില്‍ പങ്കെടുക്കുന്നില്ലെന്നൊക്കെ പ്രചരിപ്പിച്ചോട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇ.പി ജയരാജന്‍ തന്റെ വീട്ടിലെത്തിയെന്ന ആരോപണം നിഷേധിച്ച് നന്ദകുമാറും രംഗത്തെത്തി. ഇ.പി ജയരാജനെ താന്‍ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് എത്തിയത് യാദൃശ്ചികമായിരുന്നുവെന്നുമാമ് അദ്ദേഹം പ്രതികരിച്ചത്. അവിടെവച്ച് മുതിര്‍ന്ന ആളെന്ന നിലയില്‍ തന്റെ അമ്മയെ ഷാളണിയിക്കുകയായിരുന്നു എന്നു പറഞ്ഞ നന്ദകുമാര്‍, കെ.വി തോമസ് ചടങ്ങിലേക്ക് എത്തിയത് താന്‍ ക്ഷണിച്ചിട്ടല്ലെന്നും വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.