വളര്‍ത്തു മീന്‍ ചത്തു; വിഷമം സഹിക്കാനാവാതെ പതിമൂന്നുകാരന്‍ ജീവനൊടുക്കി

വളര്‍ത്തു മീന്‍ ചത്തു; വിഷമം സഹിക്കാനാവാതെ പതിമൂന്നുകാരന്‍ ജീവനൊടുക്കി

മലപ്പുറം: വളര്‍ത്തു മീന്‍ ചത്ത മനോവിഷമത്തില്‍ 13-കാരന്‍ ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളം പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തില്‍ രവീന്ദ്രന്റെ മകന്‍ റോഷന്‍ ആര്‍. മേനോന്‍(13) ആണ് തൂങ്ങി മരിച്ചത്.

വെള്ളിയാഴ്ച കാലത്ത് എട്ടോടെയാണ് സംഭവം. ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാന്‍ വീടിന്റെ ടെറസിന് മുകളില്‍ പോയ റോഷനെ എട്ടര ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോയി നോക്കിയപ്പോഴാണ് ടെറസിന് മുകളിലെ ഷെഡില്‍ ഇരുമ്പ് പൈപ്പില്‍ പ്ലാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു.

റോഷന്റെ അക്വേറിയത്തില്‍ വളര്‍ത്തിയിരുന്ന മീന്‍ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷന്‍ എന്ന് ബന്ധുക്കള്‍ പറഞ്ഞു. മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ഥിയാണ്.

ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.