ഗഡുക്കളായി ശമ്പളം; കെഎസ്ആര്‍ടിസിയോട് വിശദീകരണം തേടി ഹൈക്കോടതി

ഗഡുക്കളായി ശമ്പളം; കെഎസ്ആര്‍ടിസിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായി ശമ്പളം നല്‍കാനുള്ള തീരുമാനത്തില്‍ ബുധനാഴ്ച്ചക്ക് മുമ്പ് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് സതീഷ് നൈനാനാണ് നിര്‍ദേശം നല്‍കിയത്.

ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നതിന് എതിരെ ജീവനക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് കെഎസ്ആര്‍ടിസിയോട് കോടതി നിര്‍ദേശം നല്‍കിയത്.

കെഎസ്ആര്‍ടിസിയില്‍ തൊഴിലാളികള്‍ക്ക് ആദ്യ ഗഡു ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പും ബാക്കി തുക സര്‍ക്കാര്‍ സഹായം ലഭിച്ചതിന് ശേഷവും നല്‍കുമെന്നാണ് സിഎംഡിയുടെ സര്‍ക്കുലര്‍.

മുഴുവന്‍ ശമ്പളവും ഒന്നിച്ചു വേണമെന്നുള്ളവര്‍ സര്‍ക്കാര്‍ സഹായം കിട്ടിയതിന് ശേഷം ശമ്പളം മതിയെന്ന് സമ്മതപത്രം നല്‍കണം എന്നും സര്‍ക്കുലറിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.