കൊച്ചി: ഈസ്റ്ററിന് ഡിജിറ്റല്‍ നോമ്പ് ആചരണത്തിന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത. നോമ്പിന് മത്സ്യമാംസാദികള്‍ വര്‍ജിക്കുന്നതിനൊപ്പം മൊബൈല്‍ ഫോണും സീരിയലും ഉപേക്ഷിക്കണമെന്ന് രൂപത ബിഷപ്പ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആവശ്യപ്പെട്ടു. തലമുറകള്‍ മാറുമ്പോള്‍ പഴയ രീതികള്‍ മാത്രം പിന്തുടര്‍ന്നാല്‍ പോരെന്നും നോമ്പും കാലിക പ്രസക്തമാക്കണമെന്ന് വ്യക്തമാക്കിയാണ് രൂപതയുടെ നിര്‍ദേശം.
ഈസ്റ്ററിന് മുന്നോടിയായുള്ള വലിയ നോമ്പ് ആചരണത്തിലാണ് ക്രിസ്തീയ വിശ്വാസികള്‍. 50 ദിവസം നീളുന്ന നോമ്പ് കാലത്ത് വിശ്വാസികള്‍ മത്സ്യവും മാംസവും ഭക്ഷണത്തില്‍ വര്‍ജിക്കുന്നത് പതിവാണ്. ഇഷ്ടമുള്ള കാര്യങ്ങള്‍ ഒഴിവാക്കി ആശാ നിഗ്രഹത്തിലൂടെയുള്ള പരിത്യാഗം കൂടിയാണ് നോമ്പ്.
ഈ സമയം മൊബൈലിന്റെയും സീരിയലിന്റെയും ഇഷ്ടം കുറയ്ക്കാന്‍ അവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നാണ് ബിഷപ് ജോര്‍ജ് മഠത്തികണ്ടത്തില്‍ ആവശ്യപ്പെട്ടത്.
യുവജനങ്ങളും കുട്ടികളും ഡിജിറ്റല്‍ നോമ്പ് ആചരിക്കുന്നത് ഉചിതമാണെന്ന് ബിഷപ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26