കോഴിക്കോട്: സംസ്ഥാന സെക്രട്ടറി നയിക്കുന്ന സിപിഎം ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ചത് വിവാദത്തില്‍.
കോഴിക്കോട് പേരാമ്പ്രയിലാണ് ജാഥയിലേക്ക് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ചത്. പേരാമ്പ്ര മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിലെ ബസിലാണ് പ്രവര്‍ത്തകരെ എത്തിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡിഡിഇക്ക് പരാതി നല്‍കി.
കണ്ണൂരില്‍ എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ സിപിഎം പഞ്ചായത്ത് മെമ്പര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോയും പുറത്ത് വന്നു. തളിപ്പറമ്പിലെ ജാഥക്ക് എത്താത്തവര്‍ക്ക് പിന്നീട് തൊഴിലുറപ്പ് ജോലി നല്‍കുന്ന കാര്യം ചിന്തിക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി സന്ദേശം.
കണ്ണൂര്‍ മയ്യില്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ എ.പി സുജിത്രയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഭീഷണി സന്ദേശമയച്ചത്. ജാഥയില്‍ വരാന്‍ അസൗകര്യമുള്ളവര്‍ തന്നെ വിളിക്കണമെന്നും അവര്‍ക്കുള്ള മറുപടി താന്‍ നേരിട്ട് നല്‍കുമെന്നും സുജിത്ര വാട്‌സാപ് സന്ദേശത്തില്‍ പറയുന്നുണ്ട്.
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലായിരുന്നു പഞ്ചായത്ത് മെമ്പറുടെ ഭീഷണി സന്ദേശം. എന്നാല്‍ ഭീഷണിപ്പെടുത്തി ജാഥയ്ക്ക് ആളെ എത്തിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ എം.വി. ഗോവിന്ദന്‍ സുജിത്രയുടെ ആഹ്വാനത്തെ തള്ളി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.