ജപ്പാനിൽ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തി; ആളപായം റിപ്പോർട്ട്‌ ചെയ്തിട്ടില്ല

ജപ്പാനിൽ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തി; ആളപായം റിപ്പോർട്ട്‌ ചെയ്തിട്ടില്ല

ടോക്കിയോ: ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കൈഡോയിൽ വൻ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായത്തിന്റെയും നാശനഷ്ടങ്ങളുടെയും കണക്കുകൾ പുറത്ത് വന്നിട്ടില്ല.

വടക്കന്‍ ദ്വീപിലെ നെമുറോ പെനിന്‍സുലയില്‍ 61 കിലോമീറ്റര്‍ (38 മൈല്‍) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഹൊക്കൈഡോയിലെ രണ്ട് മുനിസിപ്പാലിറ്റികളില്‍ ഭൂചലനം ബാധിച്ചു. 

കഴിഞ്ഞ ദിവസം ചൈനയിൽ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയിലെ സിങ്ജിയാങ് മേഖലയിലും താജിക്കിസ്ഥാനിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.