ദീർഘകാല ബഹിരാകാശദൗത്യത്തിന് സുല്‍ത്താന്‍ നെയാദി, ആശംസനേർന്ന് ഭരണനേതൃത്വം

ദീർഘകാല ബഹിരാകാശദൗത്യത്തിന് സുല്‍ത്താന്‍ നെയാദി, ആശംസനേർന്ന് ഭരണനേതൃത്വം

ദുബായ്:ആറുമാസത്തെ ദൗത്യത്തനായി യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശത്തേക്ക് പോകുമ്പോള്‍ ആശംസകള്‍ അറിയിക്കുകയാണ് യുഎഇയുടെ ഭരണനേതൃത്വം സുല്‍ത്താന്‍ അല്‍ നെയാദിയോട് ദിവസേനയുളള വർക്ക് ഔട്ട് മുടക്കരുതെന്ന് ഓർമ്മിപ്പിച്ച് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. നിങ്ങളില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, നിങ്ങളെപ്പോലുളളവരിലാണ് ഞങ്ങള്‍ നിക്ഷേപം നടത്തുന്നതെന്നും നിങ്ങളില്‍ അഭിമാനമുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു.


രാജ്യത്തിനായി മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാഗ്രഹിക്കുന്നവർക്ക് നിങ്ങള്‍ എന്നും പ്രചോദനമാണെന്നായിരുന്നു ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ പ്രതികരണം. രാജ്യത്തിന്‍റെ പുതിയ സ്വപ്നം യാഥാർത്ഥ്യമായെന്നായിരുന്നു ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

സഹോദരാ, ഇപ്രാവശ്യം മാതൃരാജ്യത്തിന്‍റെ പതാക ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നത് നിങ്ങളാണ്, ഞങ്ങളുടെ എല്ലാം ഹൃദയം നിങ്ങള്‍ക്കൊപ്പമുണ്ട്.യാത്രാമംഗങ്ങളം. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ അല്‍ മന്‍സൂരി ട്വിറ്ററില്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.